കോട്ടയം: തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാ സമ്മേളനത്തിലെ വിദ്വേഷ പ്രസംഗം നടത്തിയ സംഭവത്തിൽ പൂഞ്ഞാർ മുൻ എംഎൽഎ പിസി ജോർജിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പ്രതികരണവുമായി ബിജെപി വക്താവ് സന്ദീപ് വചസ്പതി.
പ്രസംഗത്തിലെ പിസി ജോർജിന്റെ പരാമർശങ്ങൾ പിന്തുണക്കുന്നില്ലെന്ന് സന്ദീപ് പറഞ്ഞു. എങ്കിലും അദ്ദേഹത്തിനെതിരായ നടപടി സർക്കാരിന്റെ ഇരട്ടത്താപ്പാണ് വ്യക്തമാക്കുന്നത് എന്നും സ്വകാര്യ ചാനലിനോട് പ്രതികരിക്കവെ സന്ദീപ് വചസ്പതി പറഞ്ഞു.
മുഖ്യമന്ത്രിയുടെ മകളെയും സംസ്ഥാനത്തെ മന്ത്രിയേയും ഒരു രാഷ്ട്രീയ നേതാവ് മതത്തിന്റെ പേരിൽ അധിക്ഷേപിച്ചപ്പോൾ ആരേയും അറസ്റ്റ് ചെയ്തിരുന്നില്ലല്ലോ എന്നും അദ്ദേഹം സന്ദീപ് വചസ്പതി ചോദിക്കുന്നു.
പിസി ജോർജ് നടത്തിയ പരാമർശങ്ങളെല്ലാം പൂർണ്ണ അർത്ഥത്തിൽ ബിജെപി പിന്തുണയ്ക്കുന്നില്ല എന്നും ബിജെപി സംഘടിപ്പിച്ച വേദി അല്ലാത്തതിനാൽ ബിജെപിയ്ക്ക് പിസി ജോർജ് പറഞ്ഞതിന് മുഴുവനായും ഉത്തരവാദിത്തമേറ്റെടുക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ന് രാവിലെ തിരുവനന്തപുരം ഫോർട്ട് പോലീസാണ് പിസി ജോർജിനെ കസ്റ്റഡിയിൽ എടുത്തത്. ഈരാട്ടുപേട്ടയിലെ വീട്ടിൽ നിന്ന് പുലർച്ചെയാണ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം ജോർജിനെ കസ്റ്റഡിയിൽ എടുത്തത്.
Discussion about this post