കൊച്ചി: ആലപ്പുഴ ജില്ലാ കലക്ടര്‍ ഡോ. രേണു രാജും ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയും കേരള മെഡിക്കല്‍ സര്‍വീസ് കോര്പ്പറേഷന് എംഡിയുമായ ഡോ. ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരായി.
ചോറ്റാനിക്കരയിലെ കാറ്റാടി ഇവന്റ് സെന്ററിലാണ് വിവാഹച്ചടങ്ങ്. ബ്രാഹ്മണാചാര പ്രകാരമാണ് വിവാഹം എന്നാണ് സൂചന. നാലു ദിവസം ചടങ്ങുകള്‍ നീണ്ടു നില്ക്കും. ചോറ്റാനിക്കരയിലെ കല്യാണ വേദിയിലേക്ക് ബന്ധുക്കള്‍ക്കല്ലാതെ മറ്റാര്‍ക്കും പ്രവേശനമില്ല.
മാധ്യമങ്ങള്‍ക്കും വിവാഹം പകര്‍ത്തുന്നതിന് വിലക്കുണ്ട്. ഇരുവരും ഒരേ സര്‍വീസിലുള്ളതിനാല്‍ സൗഹൃദവലം ഒരു പോലെയാണ് അതിനാല്‍ വിവാഹശേഷം സുഹൃത്തുക്കള്‍ക്ക് പ്രത്യേക വിരുന്നു സത്ക്കാരവുമുണ്ടാകും. വാട്സാപ്പ് സന്ദേശത്തിലൂടെ കല്യാണക്കാര്യം അറിയിച്ചതോടെയാണ് രഹസ്യ പ്രണയം പുറത്താകുന്നത്.
പുറത്ത് ആരേയും അറിയിക്കാതെ വേളി നടത്താനായിരുന്നു ശ്രീറാമിന്റെ ആഗ്രഹം. ചോറ്റാനിക്കരയിലെ കാറ്റാടി ഇവന്റ് സെന്ററിലാണ് വേളി ചടങ്ങുകള്‍. ഇന്ന് രാത്രിയിലും ചടങ്ങുകള്‍ ഉണ്ടാകും. ഇന്നലെ രാത്രിയിലേ ചടങ്ങുകള്‍ തുടങ്ങി. ദ്രാവിഡാചാര പ്രകാരമാണ് ചടങ്ങ്. നാലാം ദിവസം മാത്രമേ വരന് വധുവിനെ കാണൂ. അതിന് ശേഷമാകും താലികെട്ട് പിന്നെ ശാന്തി മുഹൂര്‍ത്തം.
ശ്രീറാമിന്റെ ആദ്യവിവാഹവും രേണുവിന്റെ രണ്ടാമത്തേതുമാണ്. എംബിബിഎസിന് ഒപ്പം പഠിച്ച ഭഗതുമായായിരുന്നു രേണുവിന്റെ ആദ്യവിവാഹം. എംബിബിഎസ് ബിരുദത്തിന് ശേഷമാണ് ഇരുവരും സര്‍വീസിലെത്തുന്നത്.
എംബിബിഎസ് ബിരുദം പൂര്‍ത്തിയാക്കിയ ശേഷമാണ് ഇരുവരും സിവില്‍ സര്‍വീസിലെത്തുന്നത്. ദേവികുളം സബ് കലക്ടറായിരുന്നപ്പോള്‍ കൈയേറ്റം ഒഴിപ്പിക്കലിലൂടെ ശ്രദ്ധനേടിയവരാണ് ഇരുവരും. 2012ല്‍ രണ്ടാം റാങ്കോടെയാണ് ശ്രീറാം സിവില്‍ സര്‍വീസ് പരീക്ഷ പാസായത്. പിന്നീട് ദേവികുളം സബ് കലക്ടറായി പ്രവര്‍ത്തിച്ചു.
2019ല്‍ മാധ്യമപ്രവര്ത്തകന് കെഎം ബഷീര്‍ കാര്‍ ഇടിച്ച് മരിച്ച കേസിലെ പ്രതിയായതോടെ ശ്രീറാമിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് ദീര്‍ഘനാളുകള്‍ക്കു ശേഷമാണ് ആരോഗ്യവകുപ്പിലെത്തുന്നത്.
ചങ്ങനാശേരി സ്വദേശിയായ രേണു രാജ് 2014ലാണ് രണ്ടാം റാങ്കോടെ ഐഎഎസ് പാസായത്. തൃശൂര്‍, ദേവികുളം എന്നിവിടങ്ങളില്‍ സബ് കലക്ടറായി പ്രവര്‍ത്തിച്ച രേണു ഇപ്പോള്‍ ആലപ്പുഴ ജില്ലാ കലക്ടറാണ്.
മാധ്യമപ്രവര്ത്തകന് ബഷീറിനെ കാറിടിച്ച്് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായി സസ്പെന്‍ഷനിലായ ശേഷം മടങ്ങിയെത്തിയ ശ്രീറാം ഇപ്പോള്‍ ആരോഗ്യവകുപ്പില്‍ ജോയിന്‍ സെക്രട്ടറിയും കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷനില്‍ എം.ഡിയുമാണ്.
ദേവികുളം സബ്കളക്ടായി ആദ്യം ശ്രീറാമും പിന്നീട് രേണുവും അനധികൃത കൈയേറ്റങ്ങള്‍ക്കെതിരെ സ്വീകരിച്ച നടപടികളും രാഷ്ട്രീയ നേതൃത്വങ്ങളുമായുള്ള ഏറ്റമുട്ടലും ഏറെ ശ്രദ്ധ നേടിയിരുന്നു. മൂന്നാര്‍ കൈയേറ്റങ്ങളൊഴുപ്പിക്കാന്‍ ഇറങ്ങിത്തിരിച്ച യുവ ഐഎഎസ് ഓഫീസറെന്ന നിലയിലായിരുന്നു ശ്രീറാം ശ്രദ്ധ നേടിയത്. ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് കേരളത്തിലെ ചെറുപ്പക്കാരുടെ ഹീറോ ആയി കൈയ്യടി നേടിയിരുന്നു.
Discussion about this post