കടങ്ങൾ വീട്ടണം, സാമ്പത്തിക അടിത്തറയും കുടുംബം ഭദ്രമാക്കണം; ഷൈനിയുടെ സ്വപ്‌നവും യാത്രയും പാതിവഴിയിൽ നിലച്ചു, തിരിച്ചുള്ള മടക്കത്തിൽ ഇനി തനിച്ച്!

നെടുമങ്ങാട്: കടങ്ങൾ വീട്ടാനും മികച്ച സാമ്പത്തിക അടിത്തറയുണ്ടാക്കാനും മറ്റും സ്വപ്‌നങ്ങൾ നെയ്തുള്ള ഷൈനിയുടെ യാത്ര അവസാനിച്ചത് വൻ ദുരന്തത്തിൽ. അപ്രതീക്ഷിതമായുണ്ടായ ആപകടത്തിൽ ഷൈനിക്ക് നഷ്ടമായത് സ്വന്തം ഭർത്താവിനെയും മകനെയും കൂടപ്പിറപ്പിനെയും മറ്റ് ബന്ധുക്കളെയുമാണ്. ഷൈനിക്ക് നഷ്ടമായത് ഭർത്താവ് സുധീഷ് ലാൽ(37), ഏകമകൻ നിരഞ്ജൻ (അമ്പാടി-12), ഷൈനിയുടെ സഹോദരൻ ഷൈജു (34), അടുത്തബന്ധു അഭിരാഗ്(27) എന്നിവരെയാണ്.

‘ഇവനെ വഴിയിലെവിടെയെങ്കിലും കിട്ടിയാൽ ജീവനോടെ പിടിച്ചു കൊണ്ടു വരണേ…. കുറച്ച് പാഠങ്ങൾ പഠിപ്പി.. ഛേ…. പഠിക്കാനാ’ ശ്യാമിന്റെ പാട്ട് പങ്കിട്ട് വേണുഗോപാൽ

ഇനിയുള്ള ജീവിതത്തിൽ ഷൈനിയുടെ യാത്ര തനിച്ചാകുന്നത് തീരാവേദനയാകുന്നു. ഉറ്റവരുടെയും ഉടയവരുടെയും വിയോഗം അറിയാതെ ജീവിതത്തിനും മരണത്തിനും ഇടയിൽ നിൽക്കുകയാണ് ഷൈനി. ആനാട് നെട്ടറക്കോണം അനീഷ് ഭവനിൽ സുധീഷ് തന്റെ കുടുംബം നിലനിർത്താനുള്ള ഓട്ടപാച്ചിൽ തന്നെയായിരുന്നു. പെയിന്റിങ് ജോലിക്കൊപ്പം കച്ചവടവും മീൻവളർത്തലും അലങ്കാരപ്പക്ഷികളെ വളർത്തലുമൊക്കെ ചെയ്തിരുന്നു. ഇതിനെല്ലാം ഷൈനിയുടെ പിന്തുണയും സഹായവുമുണ്ട്. എന്നാൽ, കടങ്ങളൊെക്ക വീട്ടാനുള്ള അവസരം സൗദിയിലെ ജോലിയിലൂടെ ലഭിക്കുമെന്ന വിശ്വാസത്തിലാണ് ഭർത്താവിനെയും മകനെയും വിട്ട് വിദേശത്തേയ്ക്കു പോകാൻ ഷൈനി തുനിഞ്ഞത്.

അടുത്തുള്ള ബന്ധുവഴി ആശുപത്രിയിൽ ഹോം നഴ്‌സായാണ് ജോലി ലഭിച്ചത്. കൊച്ചിയിലെ ഏജൻസി വഴിയാണ് ഷൈനിയുടെ വിസയും മറ്റും ശരിയാക്കിയത്. കേരളത്തിൽനിന്ന് അഞ്ചുപേർക്ക് ഒരുമിച്ചാണ് ഏജൻസി നെടുമ്പാശ്ശേരി വഴി ദമാമിലേയ്ക്ക് ടിക്കറ്റ് നൽകിയത്. അതുകൊണ്ടാണ് സൗദിയിലേയ്ക്ക് പോകാൻ ഷൈനിക്ക് നെടുമ്പാശ്ശേരിയിലേയ്ക്ക് പോകേണ്ടിവന്നത്. ഇതിനുമുൻപുതന്നെ പലതവണ കുടുംബസമേതം കാറിൽ കൊച്ചിയിലേയ്ക്കു പോയിരുന്നു.

ടിക്കറ്റും മറ്റു രേഖകളും വാങ്ങുന്നതിന് കഴിഞ്ഞ ശനിയാഴ്ചയും ഇവരെല്ലാവരും കൊച്ചിയിലേയ്ക്ക് കാറിൽ പോയി മടങ്ങിവന്നതായി അയൽവാസിയും ബന്ധുവുമായ ഉഷ പറയുന്നു. മികച്ച ഡ്രൈവറായ സുധീഷിന് അപകടമുണ്ടായതിന്റെ ഞെട്ടലിലാണ് നാട്ടുകാരും. മറ്റുള്ളവരുടെ ആവശ്യങ്ങൾക്കെല്ലാം ഓടിയെത്തുന്ന, എല്ലാവരോടും സൗഹൃദമുള്ള സുധീഷിന്റെയും കുടുംബത്തിന്റെയും വിയോഗം നാട്ടുകാർക്ക് ഇനിയും വിശ്വസിക്കാനാകുന്നില്ല. ബുധനാഴ്ച രാവിലെ 10 മണിക്കായിരുന്നു വിമാനത്തിന്റെ സമയം. ബുധനാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് ആനാട് നെട്ടറക്കോണത്തെ വീട്ടിൽനിന്ന് ഷൈനിയും കുടുംബവും നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കു പുറപ്പെട്ടത്.

Exit mobile version