സൈക്കിള്‍ പോലും സ്വന്തമായില്ല, ആദ്യമായി സ്വന്തമാക്കിയത് ആഡംബരത്തിന്റെ അവസാന വാക്ക്; ഷെഫ് സുരേഷ് പിള്ളയുടെ യാത്രകള്‍ ഇനി മെഴ്‌സിഡീസ് ബെന്‍സില്‍

സ്വന്തമായൊരു വാഹനം എന്ന സ്വപ്‌നം ഇല്ലാത്തവര്‍ ആരുമുണ്ടാവില്ല, അതിന് വേണ്ടി അക്ഷീണം കഷ്ടപ്പെടുന്നവരും ഏറെയാണ്. സ്വന്തം വാഹനം യാഥാര്‍ഥ്യമാകുമ്പോള്‍ അത് ആഢംബരത്തിന്റെ അവസാന വാക്ക് തന്നെ ആയാലോ. അങ്ങനെയൊരു സ്വപ്‌നമാണ് ഷെഫ് സുരേഷ് പിള്ള യാഥാര്‍ഥ്യമാക്കിയിരിക്കുന്നത്. സൈക്കിള്‍ പോലും സ്വന്തമായില്ലാത്ത ഷെഫ് സുരേഷ് പിള്ള ആദ്യമായി സ്വന്തമാക്കിയിരിക്കുന്നത് റോഡിലെ ആഡംബരത്തിന്റെ അവസാന വാക്കായ മെഴ്‌സിഡീസ് ബെന്‍സ് ‘എസ്’ ക്ലാസ് ആണ്.

”ഇതുവരെ ഒരിക്കല്‍ പോലും ഒരു കാര്‍ ആഗ്രഹിച്ചിട്ടില്ല. ലണ്ടനിലെ ജോലി സമയത്ത് അവിടൊരു പ്രീമിയം കാര്‍ വളരെ നിസാരമായി വാങ്ങാവുന്നതായിരുന്നു. പക്ഷേ, സ്വന്തമായൊരു വാഹനം ഒരിക്കലും എനിക്കൊരു ആവശ്യമോ ഭ്രമമോ ആയിരുന്നില്ല. ക്ഷമാപൂര്‍വം കാത്തിരുന്നതിന്റെ ഫലമാണീ കാര്‍ ഷെഫ് സുരേഷ് പിള്ള പറയുന്നു.

Read Also: തമിഴ്നാട് പോലീസിന് പിന്തുണയുമായി നടന്‍ സൂര്യ:’കാവല്‍ കരങ്ങള്‍’ക്ക് ആറ് ലക്ഷം രൂപയുടെ വാഹനം നല്‍കി

43 വര്‍ഷത്തെ ജീവിതത്തില്‍ ഒരു വാഹനം പോലും സ്വന്തമായി വാങ്ങാതെ ആദ്യം വാങ്ങിയ വാഹനം ലോകത്ത് ഏറ്റവുമധികം ഇഷ്ടപ്പെടുന്ന, വില്‍ക്കപ്പെടുന്ന രണ്ട് കോടിയോളം രൂപ വില വരുന്ന ലക്ഷ്വറി സെഡാന്‍. ലോകത്തെ മികച്ച കാര്‍ എന്ന് ഓട്ടോ ജേണലുകളിലൊക്കെ വരുന്ന വാഹന പ്രേമികളുടെ സ്വപ്ന വാഹനമാണ് എസ് ക്ലാസ് ബെന്‍സ്. വളരെ സാധാരണ പശ്ചാത്തലത്തില്‍ നിന്ന് വരുന്ന ഒരാള്‍ അത് സ്വന്തമാക്കി എന്ന അപൂര്‍വതയുമുണ്ട്.

കൊച്ചിയില്‍ ഹോട്ടല്‍ ലെ മെറിഡിയനില്‍ ‘റസ്റ്ററന്റ് ഷെഫ് പിള്ള’ തുറക്കുന്നതിനിടെയാണ് റസ്റ്റോറന്റിലിരുന്നാല്‍ കാണാവുന്ന അടുത്ത് മെഴ്‌സീഡസ് ബെന്‍സിന്റെ ഷോറൂം കോസ്റ്റല്‍ സ്റ്റാര്‍ ആരംഭിക്കുന്നത്. യാദൃശ്ചികമായാണ് അവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ‘എസ് ക്ലാസ്’ മോഡല്‍ കണ്ടത്. അങ്ങനെ ഉടമ തോമസ് അലക്‌സിനെ പരിചയപ്പെട്ടു, അതേ കാര്‍ തന്നെ വാങ്ങാന്‍ തീരുമാനിക്കുകയും ചെയ്തു, സുരേഷ് പിള്ള പറഞ്ഞു.

Exit mobile version