കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് ആരംഭിക്കാനൊരുങ്ങി ഒമാന്‍ എയര്‍. വിമാനത്താവള അധികൃതരുമായി കമ്പനി ചര്‍ച്ച പൂര്‍ത്തിയാക്കിയെന്നും സര്‍ക്കാരിന്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും ഒമാന്‍ എയര്‍ സിഇഒ അബ്ദുള്‍ അസീസ് അല്‍ റസി പറഞ്ഞു.
കണ്ണൂര്‍ വിമാനത്താവളം ഒരുപാട് സാധ്യതകള്‍ ഉള്ള വിമാനത്താവളമാണ്, ആദ്യ ഘട്ടപഠനം പൂര്‍ത്തിയാക്കി, സര്‍ക്കാര്‍ അനുമതിക്കായി കാത്തിരിക്കുകയാണെന്ന് ഒമാന്‍ എയര്‍ ഇന്ത്യാ വൈസ് പ്രസിഡന്റ് സുനില്‍ വിഎ പറഞ്ഞു. നിലവില്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് റിയാദിലേക്കും ഷാര്‍ജയിലേക്കും ദോഹയിലേക്കുമാണ് അന്താരാഷ്ട്ര സര്‍വ്വീസുകളുള്ളത്.
കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ അന്താരാഷ്ട്ര സര്‍വ്വീസുകള്‍ കൂടി ആരംഭിച്ചാല്‍ മാത്രമേ വിമാനത്താവളത്തിന് രാജ്യാന്തര തലത്തിലേക്ക് ഉയരാന്‍ സാധിക്കുകയുള്ളൂ. കേരളത്തിലെ പുതിയ വിമാനത്താവളം എന്ന നിലയില്‍ കണ്ണൂരില്‍ നിന്നും സര്‍വ്വീസ് ആരംഭിക്കാന്‍ താല്പര്യമുണ്ടെന്നും ഒമാന്‍ എയര്‍ സിഇഒ അബ്ദുള്‍ അസീസ് അല്‍ റസി പറഞ്ഞു. വിദേശ വിമാനകമ്പനി എന്ന നിലയില്‍ അനുമതിക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ വിമാനത്താവളത്തിന്റെ അടിസ്ഥാനസൗകര്യങ്ങളില്‍ തൃപ്തരാണെന്നും ഒമാന്‍ എയര്‍ അധികൃതര്‍ പറഞ്ഞു.
Discussion about this post