ന്യൂഡല്‍ഹി: ശബരിമലയില്‍ പ്രയഭേദമില്ലാതെ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന വിധിയില്‍ സുപ്രീം കോടതിക്ക് പിഴവ് പറ്റിയെന്ന് മുന്‍ അറ്റോണി ജനറല്‍ മുകുള്‍ റോത്തഗി.യുവതി പ്രവേശനത്തെ എതിര്‍ത്ത ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ ന്യൂനപക്ഷവിധിയായിരുന്നു ശരിയെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു.
കൂടാതെ മതകാര്യങ്ങളില്‍ സ്ത്രീപുരുഷ സമത്വം പാശ്ചാത്യരാജ്യങ്ങളില്‍പ്പോലും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല വിധി പറഞ്ഞ ബെഞ്ചിലെ നാല് ജഡ്ജിമാരുടെ ഭൂരിപക്ഷ വിധി തെറ്റാണ്. ആരൊക്കെ എതിര്‍ത്താലും അനുകൂലിച്ചാലും വനിതാ ജഡ്ജിയുടെ വിധിയാണ് ശരിയെന്ന് ഞാന്‍ വിശ്വസിക്കുന്നു. കാരണം വിശ്വാസത്തിന്റെ കാര്യത്തില്‍ അതായിരുന്നു ശരി’അദ്ദേഹം പറഞ്ഞു.