ഇടുക്കി: ഇടുക്കി പുറ്റടിയില്‍ വീടിന് തീ പിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം. പുറ്റടി സ്വദേശികളായ രവീന്ദ്രന് (50), ഭാര്യ ഉഷ (45) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ മകള്‍ ശ്രീധന്യയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു. ഇവര്‍ക്ക് ലൈഫ് പദ്ധതി പ്രകാരം പുതിയ വീട് ലഭിച്ചിരുന്നു. രണ്ടു ദിവസം മുമ്പാണ് പുതിയ വീട്ടിലേക്ക് മാറിയത്. ഈ വീടിനാണ് തീപിടിച്ചത്.
Read Also: ജെസിബി ഉപയോഗിച്ച് എടിഎം മെഷീന് തകര്‍ത്ത് വന്‍ കവര്‍ച്ച; 27 ലക്ഷം രൂപ കവര്‍ന്നു
ശരീരത്തിന് പൊളളലേറ്റ ശ്രീധന്യ പുറത്തേക്കിറങ്ങി ആളുകളെ വിളിച്ചു കൂട്ടുകയായിരുന്നു. പോലീസും അഗ്നിരക്ഷാ സേനയുമെത്തിയാണ് തീ അണച്ചത്. വീട് പൂര്‍ണമായും കത്തി നശിച്ച നിലയിലാണ്.
ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. മകള്‍ക്ക് 90 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട് എന്നാണ് വിവരം. മരിച്ചവരുടെ മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജില്‍.
Discussion about this post