തിരുവനന്തപുരം: ഡല്‍ഹി വിദ്യാഭ്യാസ മോഡല്‍ കേരളത്തില്‍ നടപ്പിലാക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ സന്ദര്‍ശനം നടത്തിയെന്ന ആം ആദ്മി പ്രചരണം അടിസ്ഥാനരഹിതമെന്ന് മന്ത്രി വി ശിവന്‍കുട്ടി. കുറച്ചു ദിവസം മുമ്പ് കേരള മാതൃക പഠിക്കാന്‍ വന്ന ഡല്‍ഹിക്കാര്‍ക്ക് എല്ലാ സഹായങ്ങളും ചെയ്ത് കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹി വിദ്യാഭ്യാസ മാതൃക പഠിക്കാന്‍ കേരളത്തില്‍ നിന്നാരെയും വിദ്യാഭ്യാസ വകുപ്പ് അയച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കിയതോടെ ഖേദം പ്രകടിപ്പിച്ച് ആംആദ്മി പാര്‍ട്ടി രംഗത്തെത്തി.
‘ആപ്പിന് ആരോ ‘ആപ്പ്’ വച്ചതാണെന്ന് തോന്നുന്നു. ദല്‍ഹി മാതൃക പഠിക്കാന്‍ കേരളത്തില്‍ നിന്നാരെയും പൊതുവിദ്യാഭ്യാസ വകുപ്പ് അയച്ചിട്ടില്ല. കുറച്ചു ദിവസം മുമ്പ് കേരള മാതൃക പഠിക്കാന്‍ വന്ന ദല്‍ഹിക്കാര്‍ക്ക് എല്ലാ സഹായങ്ങളും ചെയ്ത് കൊടുത്തിട്ടുണ്ട്. എം.എല്‍.എ സ്വീകരിച്ചത് ആരെയാണെന്ന് അറിയാന്‍ താല്പര്യമുണ്ട്,”
അതേസമയം, പ്രചരണം അടിസ്ഥാനരഹിതമാണെന്ന് മന്ത്രി തന്നെ ചൂണ്ടിക്കാണിച്ചതോടെ ഖേദം പ്രകടിപ്പിച്ച് ആംആദ്മി രംഗത്തെത്തി. സന്ദര്‍ശനം നടത്തിയത് ഉന്നത ഉദ്യോഗസ്ഥര്‍ അല്ല, കേരളത്തിലെ സിബിഎസ്ഇ അസോസിയേഷന്‍ ഉന്നത പ്രതിനിധികളാണെന്നാണ് ആംആദ്മി തിരുത്തിയിരിക്കുന്നത്.
ആംആദ്മി ദേശീയ വക്താവ് അതിഷി എംഎല്‍എയുടെ പോസ്റ്റ് പങ്കുവച്ചുകൊണ്ടായിരുന്നു ഡല്‍ഹിയിലെ സ്‌കൂളുകള്‍ കേരളത്തിലെ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചെന്ന് ആംആദ്മി പറഞ്ഞിരുന്നത്.
Discussion about this post