കാഞ്ഞിരപ്പള്ളി : നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. കോട്ടയം ജില്ലയിലാണ് ദാരുണ സംഭവം നടന്നത്. കുട്ടിക്കാനം മരിയന്‍ കോളജ് മൂന്നാം വര്‍ഷ ഇംഗ്ലിഷ് വിദ്യാര്‍ഥിനി അനുപമയാണു ബൈക്കപകടത്തില്‍ മരിച്ചത്.
ഇരുപത്തിയൊന്ന് വയസ്സായിരുന്നു. രാമങ്കരി പഞ്ചായത്ത് 3-ാം വാര്‍ഡില്‍ തിരുവാതിരയില്‍ മോഹനന്റെയും ശുഭയുടെയും മകളാണ്. ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു അനുപമ. ബൈക്ക് ഓടിച്ച സഹപാഠി കൂട്ടിക്കല്‍ ഓലിക്കപാറയില്‍ അമീറിനെ (21) ഗുരുതര പരുക്കുകളോടെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി ഏഴരയോടെയാണ് അപകടം സംഭവിച്ചത്. കാഞ്ഞിരപ്പള്ളി-എരുമേലി റോഡില്‍ കൊരട്ടി അമ്പലവളവിനു സമീപമാണ് അപകടമുണ്ടായത്. ഇരുവരും സഹപാഠിയുടെ വീട്ടില്‍ പോയി മടങ്ങുന്നതിനിടെയാണ് അപകടം. നിയന്ത്രണം വിട്ട ബൈക്ക് വഴിയരികിലെ വീടിന്റെ ഗേറ്റില്‍ ഇടിച്ച് മറിയുകയായിരുന്നു.
അപകടത്തില്‍ ബൈക്കും വീടിന്റെ ഗേറ്റും തകര്‍ന്നു. അനുപമയുടെ സഹോദരന്: ആനന്ദ് മോഹന്‍.
Discussion about this post