പറവൂർ: തെരുവുനായകളെ ഉന്മൂലനം ചെയ്ത കേസിൽ ജോസ് മാവേലിക്ക് പിഴ. ഇദ്ദേഹത്തിനും രഞ്ജൻ അഞ്ജനപ്പിള്ളിക്കും 50 രൂപ വീതം കോടതി പിഴ ചുമത്തി. പറവൂർ മജിസ്‌ട്രേട്ട് കോടതിയാണ് ശിക്ഷ വിധിച്ചത്.
2016 ൽ വടക്കേക്കരയിൽ തെരുവുനായയെ പിടികൂടിയ സംഭവത്തിൽ ഇരുവർക്കുമെതിരെ മൃഗസ്‌നേഹികൾ നൽകിയ പരാതിയിലാണ് നടപടി. അന്ന് വടക്കേക്കര പോലീസ് റജിസ്റ്റർ ചെയ്ത് അന്വേഷിച്ച കേസാണിത്.
ഇരുവരും കോടതിയിൽ കുറ്റം സമ്മതിച്ചതിനെത്തുടർന്ന് വിചാരണ കൂടാതെ ശിക്ഷ വിധിക്കുകയായിരുന്നു. 50 രൂപ പിഴ അടച്ചില്ലെങ്കിൽ ഒരു ദിവസം തടവുശിക്ഷ അനുഭവിക്കണമെന്ന് കോടതി വിധിച്ചു. എന്നാൽ, ഇരുവരും പിഴയടച്ചു.
Discussion about this post