എല്ലാം ആഡംബര ജിവിതത്തിനും സ്ത്രീകളെ വീഴ്ത്താനും;ലക്ഷക്കണക്കിന് രൂപയും ബൈക്കും മോഷ്ടിച്ചു; വീണ്ടും പിടിയിലായി കണ്ണൂരിലെ 25കാരൻ

കോഴിക്കോട്: ആഡംബര ജീവിതത്തിനായി മോഷണം തൊഴിലായി ഉപയോഗിക്കുന്ന യുവാവിനെ വീണ്ടും പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ ഇരിക്കൂർ പട്ടുവം ദാറുൽ ഫലാഹിൽ ഇസ്മായിലാണ് (25) പിടിയിലായത്. മൂന്നു ലക്ഷത്തോളം രൂപ വിലയുള്ള ബൈക്കും 20 പവൻ സ്വർണവും ഒരു ലക്ഷം രൂപയും മോഷ്ടിച്ച കേസിലാണ് പ്രതി മൂന്നാം ദിവസം പിടിയിലാണ്.

also read- വാട്‌സ്ആപ്പിലൂടെ മാത്രം സംസാരം, ഭക്ഷണവും ഒളിത്താവളവും ഒരുക്കി; ഹരിദാസനെ വെട്ടിക്കൊന്ന കേസിലെ പ്രതി നിജിലിനെ സഹായിച്ച അധ്യാപിക അറസ്റ്റിൽ, പിടിയിലാകുന്ന ആദ്യ വനിത

പൂവാട്ടുപറമ്പിലെ വീട്ടിൽ ഈ മാസം 19 നാണ് മോഷണം നടത്തിയത്. ബികോം ബിരുദധാരിയായ ഇസ്മായിൽ ആഡംബര ജീവിതം നയിക്കുന്നതിനും സ്ത്രീകളെ വലയിലാക്കുന്നതിനുമാണ് മോഷ്ടിച്ച പണം ഉപയോഗിക്കാറുള്ളത്. ഇയാൾ ബൈക്കും പണവും ഫോണും മോഷ്ടിച്ചതിന് കഴിഞ്ഞവർഷം തൃക്കാക്കര പോലീസിന്റെ പിടിയിലുമായിരുന്നു.

പൂവാട്ടുപറമ്പിലെ മോഷണം സംബന്ധിച്ച് വിവരം ലഭിച്ചതോടെ ടൗൺ എസി പി ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും മെഡിക്കൽ കോളജ് സബ് ഇൻസ്‌പെക്ടർ കെ രമേഷ് കുമാറും ഉൾപ്പെട്ട പ്രത്യേക സംഘമാണ് അന്വേഷണം നടത്തിയത്.

ALSO READ- ‘യൂറോപ്പിലെ വൃത്തിയുള്ള ബസുകൾ’, സെമിനാറിൽ പങ്കെടുക്കാൻ കെഎസ്ആർടിസി എംഡി നെതർലാൻഡിലേക്ക്; ജീവനക്കാർക്ക് ശമ്പളമില്ലെങ്കിലും എംഡിക്ക് ദിവസേനെ 100 ഡോളർ

സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എം ഷാലു, എ പ്രശാന്ത്കുമാർ, ഷാഫി പറമ്പത്ത്, സികെ സുജിത്ത്, മെഡിക്കൽ കോളജ് എസ്‌ഐ കെ ഹരീഷ് ,സിപിഒ പി അരുൺ എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Exit mobile version