തൃശൂര്‍: ഹോട്ടലുടമ ശമ്പളം നല്‍കിയില്ലെന്ന് ആരോപിച്ച് നടുറോഡില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം. മൈസൂര്‍ സ്വദേശിയായ ആസിഫ് എന്ന യുവാവാണ് തൃശൂരില്‍ നടുറോഡില്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്താന്‍ ശ്രമിച്ചത്.
ഹോട്ടല്‍ ജോലിക്കാരാനാണ് ആസിഫ്. ഹോട്ടലുടമ ശമ്പളം നല്‍കിയില്ലെന്ന് ആരോപിച്ചായിരുന്നു ആത്മഹത്യാ ശ്രമം. പോലീസും നാട്ടുകാരും ഇടപെട്ട് ഇയാളെ ശ്രമത്തില്‍ നിന്നും പിന്തിരിപ്പിക്കുകയായിരുന്നു.
എംജി റോഡില്‍ പുതിയതായി തുടങ്ങിയ ഹോട്ടലിന് മുന്നില്‍ ഭാര്യയ്ക്കൊപ്പമെത്തിയ ആസിഫ് സ്വന്തം ദേഹത്തേക്ക് മണ്ണെണ്ണ ഒഴിക്കുകയായിരുന്നു. നാല് മാസം ജോലി ചെയ്തിട്ടും ശമ്പളം കിട്ടിയില്ലെന്നും രണ്ട് ലക്ഷത്തോളം രൂപ ഹോട്ടലുടമ തനിക്ക് തരാനുണ്ടെന്നും ആസിഫ് പറയുന്നു. പോലീസിലും ലേബര്‍ ഓഫീസിലും പരാതിപ്പെട്ടിട്ടും നീതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഹോട്ടല്‍ ആരംഭിച്ചിട്ട് ഒരു മാസമേ ആയിട്ടുള്ളൂവെന്നും അങ്ങനെയിരിക്കെ എങ്ങനെയാണ് നാല് മാസത്തെ ശമ്പളം കൊടുക്കാനുണ്ടാകുകയെന്നുമാണ് ഹോട്ടലുടമയുടെ പ്രതികരണം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആസിഫിനെ കസ്റ്റഡിയിലെടുത്ത പോലീസ് ഇയാള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
Discussion about this post