നെടുങ്കണ്ടം: മീൻ വറുത്തത് കഴിച്ച വീട്ടമ്മ ഗുരുതരാവസ്ഥയിൽ. തോവാളപ്പടി വല്യാറച്ചിറ 60കാരിയായ പുഷ്പവല്ലിയാണ് ദേഹാസ്വാസ്ഥ്യ തുടർന്ന് നില ഗുരുതരമായി ആശുപത്രിയിൽ കഴിയുന്നത്. വഴിയോരക്കച്ചവടക്കാരിൽ നിന്ന് വാങ്ങിയ മീനിൽ നിന്നുമാണ് പുഷ്പവല്ലിക്ക് ഭക്ഷ്യവിഷാംശമേറ്റത്. മീൻ വറുത്തത് കൂട്ടി ഭക്ഷണം കഴിച്ചതിനു പിന്നാലെ കടുത്ത പരവേശം തോന്നിയതായും ഹൃദയമിടിപ്പ് കൂടിയായതായും പുഷ്പവല്ലി പറയുന്നു.
വിമാനയാത്രയ്ക്കിടെ ശല്യം ചെയ്തു : സഹയാത്രികനെ ഇടിച്ച് ചോരവീഴ്ത്തി മൈക്ക് ടൈസന്, വീഡിയോ
ആശുപത്രിയിലെത്താൻ വൈകിയതോടെ പുഷ്പവല്ലിയുടെ നഖങ്ങളിലടക്കം നീലനിറം പടർന്നു. അത്യാഹിത വിഭാഗത്തിൽ നിന്ന് കഴിഞ്ഞ ദിവസമാണ് പുഷ്പവല്ലിയെ വാർഡിലേക്ക് മാറ്റിയത്. ഭക്ഷ്യസുരക്ഷാ വകുപ്പ് സ്ഥലത്തെത്തി പുഷ്പവല്ലിയിൽ നിന്നു വിവരങ്ങൾ തേടി.
ഒരാഴ്ച മുൻപ് തൂക്കുപാലം മേഖലയിൽ പച്ചമീൻ മത്സ്യാവശിഷ്ടം കഴിച്ച് പൂച്ചകൾ ചത്തിരുന്നു. പച്ചമീൻ കഴിച്ച കുട്ടികൾക്ക് വയറുവേദനയും അനുഭവപ്പെട്ടിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തി നടപടിയെടുക്കാൻ മന്ത്രി വീണ ജോർജ്ജും നിർദേശം നൽകിയിരുന്നു.
പുഷ്പവല്ലിയുടെ വാക്കുകൾ;
ബുധനാഴ്ച വഴിയോരക്കച്ചവടക്കാരിൽ നിന്നു മീൻ വാങ്ങിയിരുന്നു. വലിയ ചൂരമീനിന്റെ ഒരു ഭാഗം വാങ്ങി വറുത്തു. 4 കഷണമാണ് വറുത്തത്. ഇത് കൂട്ടി ചോറുണ്ടു. ചോറുണ്ടതിനു പിന്നാലെ ചെറിയ തോതിൽ അസ്വസ്ഥത തുടങ്ങി. തലയിൽ പെരുപ്പുണ്ടായതോടെ വീടിന്റെ ഒരുഭാഗത്തിരുന്നു. പരവേശം തോന്നിയപ്പോൾ വെള്ളം കുടിച്ചു. ഇതിനിടെ ഹൃദയമിടിപ്പും കൂടി. നടക്കാൻ പറ്റാതെ വന്നതോടെ ഭിത്തിയിൽ പിടിച്ച് നിരങ്ങി സമീപത്തെ വീട്ടിലെത്തി ഇവരുടെ സഹായം തേടി. സമീപവാസിയായ കുടുംബമാണ് ആശുപത്രിയിലേക്ക് എത്തിച്ചത്.
Discussion about this post