തിരുവനന്തപുരം: ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിനു മുമ്പ് പ്രളയത്തില്‍ തകര്‍ന്ന വീടുകളും റോഡുകളും പുനര്‍നിര്‍മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
കേരള പുനര്‍നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ജനങ്ങളുടെ യോജിപ്പ് അനിവാര്യമാണ്. ജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും കൂട്ടായി പ്രവര്‍ത്തിക്കണം. പുനര്‍നിര്‍മാണം സമയബന്ധിതമായി നടപ്പാക്കേണ്ടതുണ്ട്. എന്നാലിത് സുസ്ഥിരതയെ ബലി കഴിച്ചുകൊണ്ടാകരുത്.
പുനര്‍നിര്‍മാണത്തിനൊപ്പം പുരോഗമനപരവും മതനിരപേക്ഷവുമായി സമൂഹം നിലനില്‍ക്കുന്നുവെന്ന് ഉറപ്പ് വരുത്തും. പ്രതിസന്ധികള്‍ക്ക് തകര്‍ക്കാനാവാത്ത സുസ്ഥിരതയായിരിക്കും കേരള പുനര്‍നിര്‍മാണത്തിന്റെ മുഖമുദ്ര. സുസ്ഥിര ജീവനോപാധി സൃഷ്ടിക്കുന്നതിന് തനത് സാധ്യതകളും അന്താരാഷ്ട്ര സഹായങ്ങളും ലഭ്യമാക്കാനുള്ള നടപടി പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പറ!ഞ്ഞു.
കേരളത്തിന്റെ പുരോഗമന സ്വഭാവമാണ് കാലവര്‍ഷക്കെടുതിയെ ഒറ്റക്കെട്ടായി നേരിടാന്‍ സഹായിച്ചത്. ഈ ഒരുമ ചില നിക്ഷിപ്ത താത്പര്യക്കാരെ അസ്വസ്ഥമാക്കുന്നുണ്ട്. ഈ ഒരുമയെ ഇല്ലാതാക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നു. ഇത്തരം ഛിദ്രശക്തികളുടെ അജണ്ടയെ അതിജീവിക്കല്‍ കൂടിയാണ് കേരള പുനര്‍നിര്‍മാണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Discussion about this post