തിരുവനന്തപുരം: രാഷ്ട്രീയത്തിന് അപ്പുറമുള്ള സൗഹൃദത്തിന് വേദിയൊരുക്കി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അദ്ദേഹം സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ രാഷ്ട്രീയം നോക്കാതെ എത്തിയത് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെ നിരവധി പേർ.
ചൊവ്വാഴ്ച വൈകുന്നേരം കവടിയാറിലെ ഉദയ് പാലസിൽ സംഘടിപ്പിച്ച വിരുന്നിലാണ് ഭരണ-പ്രതിപക്ഷ നിരയിലെ പ്രമുഖ നേതാക്കളും പങ്കെടുത്തത്. ആതിഥേയനായി വി.ഡി സതീശൻ എല്ലായിടത്തും ഓടിയെത്തി സൗഹൃദം പുതുക്കി. മുഖ്യമന്ത്രിക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും മതമേലധ്യക്ഷന്മാരും വിരുന്നിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ഇരുവരും പരസ്പരം ഭക്ഷണം പങ്കിടുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
എൽ.ഡി.എഫിന്റെ കെ-റെയിൽ രാഷ്ട്രീയ മഹായോഗം ഉദ്ഘാടനം ചെയ്തശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയൻ വിരുന്നിൽ പങ്കെടുക്കാനെത്തിയത്. പ്രതിപക്ഷ നേതാവിന്റെ കുടുംബവും വിരുന്നിൽ പങ്കെടുത്തിട്ടുണ്ട്.
ഇഫ്താർ വിരുന്നിൽ പങ്കെടുത്ത പ്രമുഖർ ഇവർ;
സ്പീക്കർ എം.ബി.രാജേഷ്, മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, പി.രാജീവ്, എം.വി.ഗോവിന്ദൻ, ജി.ആർ.അനിൽ, ആർ.ബിന്ദു, എ.കെ.ശശീന്ദ്രൻ, വി.ശിവൻകുട്ടി, ആന്റണിരാജു, വി.അബ്ദുറഹ്മാൻ, അഹമ്മദ് ദേവർകോവിൽ, കെ.കൃഷ്ണൻകുട്ടി, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കെ.പി.സി.സി. അധ്യക്ഷൻ കെ.സുധാകരൻ, മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, യു.ഡി.എഫ്. കൺവീനർ എം.എം.ഹസൻ, എം.പി.മാരായ അടൂർ പ്രകാശ്, ബെന്നി െബഹനാൻ, ആന്റോ ആന്റണി, ജെബി മേത്തർ, എം.എൽ.എ.മാരായ എ.പി.അനിൽകുമാർ, സണ്ണി ജോസഫ്, പി.കെ.ബഷീർ, ടി.വി.ഇബ്രാഹിം, എം.വിൻസെന്റ്, പി.സി.വിഷ്ണുനാഥ്, ടി.സിദ്ധിഖ്, മാത്യു ടി.തോമസ്, സജീവ് ജോസഫ്, റോജി എം.ജോൺ, മാത്യു കുഴൽനാടൻ, വി.കെ.പ്രശാന്ത്, മുൻ മന്ത്രിമാരായ കെ.സി.ജോസഫ്, ഇബ്രാഹിംകുഞ്ഞ്, പാളയം ഇമാം ഡോ. ശുഹൈബ് മൗലവി.
കടപ്പാട്… മാതൃഭൂമി
വള്ളക്കടവ് ഇമാം അബ്ദുൾ ഗഫാർ മൗലവി, കെ.എൻ.എം. സംസ്ഥാന ഉപാധ്യക്ഷൻ ഡോ. ഹുസൈൻ മടവൂർ, മുസ്ലിം അസോസിയേഷൻ പ്രസിഡന്റ് നാസർ കടേറ, ഇ.എം.നജീബ്, വിസ്ഡം പ്രസിഡന്റ് അഷ്റഫ്, സമസ്ത ജംഇയത്ത് ഉലമ ജില്ലാ പ്രസിഡന്റ് ഷാജഹാൻ ദാരിമി, ജമാ അത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് അൻസാരി, കെ.എം.ജെ. പ്രസിഡന്റ് സൈഫുദീൻ ഹാജി, ബിലിവേഴ്സ് ഈസ്റ്റേൺ ചർച്ച് ബിഷപ്പ് മാത്യൂസ് മോർ സിൽവാനിയോസ്, ലാറ്റിൻ ആർച്ച് രൂപത വികാരി ജനറൽ സി.ജോസഫ്, കാത്തലിക് ബിഷപ്പ് കോൺഫറൻസ് ഓഫ് ഇന്ത്യ ലേബർ സെക്രട്ടറി മോൺസിേഞ്ഞോർ യൂജിൻ പെരേര
ഫാ. തിയോ, ഫാദർ ബിനുമോൻ, ഗുരുരത്നം ജ്ഞാനതപസ്വി, സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ, കവി വി.മധുസൂദനൻ നായർ, മുരുകൻ കാട്ടാക്കട, കാവാലം ശ്രീകുമാർ, ജോർജ് ഓണക്കൂർ, എം.ആർ.തമ്പാൻ, ചീഫ് സെക്രട്ടറി വി.പി.ജോയി, മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ, അച്യുത് ശങ്കർ, നിയമ സെക്രട്ടറി ഹരി നായർ, നിയമസഭാ സെക്രട്ടറി എസ്.വി.ഉണ്ണികൃഷ്ണൻ നായർ, പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി ജ്യോതിലാൽ, പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്, കെ.എസ്.ഐ.ഡി.സി. എം.ഡി. രാജമാണിക്യം, സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത്, എ.ഡി.ജി.പി. മനോജ് എബ്രഹാം തുടങ്ങിയവർ പങ്കെടുത്തു.
Discussion about this post