കൊടുങ്ങല്ലൂർ: ബിജെപി എംപിയും നടനുമായ സുരേഷ് ഗോപി കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തി. കുടുംബാംഗങ്ങൾക്ക് ഒപ്പമായിരുന്നു സുരേഷ് ഗോപിയെത്തിയത്.
ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെ ക്ഷേത്രത്തിലെത്തിയ സുരേഷ് ഗോപി ശത്രുസംഹാര പൂജയും വാളും ചിലമ്പും ചെമ്പട്ടും സമർപ്പിച്ചു പ്രാർത്ഥിച്ചു. തുടർന്ന് ക്ഷേത്രപാലകന് മുൻപിൽ നാളികേരം ഉടച്ചു. ഒരു മണിക്കൂറോളം ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് സുരേഷ് ഗോപി മടങ്ങിയത്.
ഇതിനിടെ, തൃശ്ശൂർ പൂരത്തിന്റെ ഭാഗമായി പാറമേക്കാവ് ആനച്ചമയപ്രദർശനത്തിന്റെ ഉദ്ഘാടനം സുരേഷ് ഗോപി നിർവഹിക്കും. പാറമേക്കാവ് ദേവസ്വം ഭാരവാഹികളുടെ പ്രത്യേക അഭ്യർഥന പ്രകാരമാണ് സുരേഷ് ഗോപി ഉദ്ഘാടനത്തിന് എത്തുന്നത്.
Discussion about this post