ചെമ്മണ്ണൂർ ഇന്റർ നാഷണൽ ഗ്രൂപ്പിന്റെ ചെയർമാനും, മാനേജിംഗ് ഡയറക്ടറും കൂടിയായ ബോബി ചെമ്മണ്ണൂരിനെ അറിയാത്തവർ കുറവായിരിക്കും. ജീവകാരുണ്യ പ്രവർത്തനങ്ങളിലും മറ്റും സജീവമായി നിൽക്കുന്ന ബോചെയ്ക്ക് ആരാധകരും ഉണ്ട്. സാമൂഹിക മാധ്യമങ്ങളിൽ നിരവധി ട്രോളുകൾ ബോചെ ഏറ്റുവാങ്ങിയിട്ടുണ്ടെങ്കിലും ബോബി ചെമ്മണ്ണൂർ എന്ന ബ്രാൻഡ് കേരളത്തിൽ ഇത്രയും പ്രസിദ്ധിനേടിയതിന് പിന്നിൽ ആ ട്രോളുകൾ തന്നെയാണെന്ന് എടുത്തു പറയേണ്ടതായി വരും.
ബോചെ പങ്കുവെയ്ക്കുന്ന പല വീഡിയോകളും ഞൊടിയിടയിൽ സോഷ്യൽമീഡിയയിൽ തരംഗം സൃഷ്ടിക്കാറുമുണ്ട്. ഇപ്പോൾ അത്തരത്തിലൊരു വീഡിയോ ആണ് ചർച്ചാ വിഷയം. മറ്റൊരുന്നുമല്ല, ബോചെയുടെ വിഷു ആഘോഷവും ദുഃഖവെള്ളിയുടെ ദുഃഖാചരണവുമാണ്. ”ആ ആഘോഷത്തിനിടയിൽ ഞെട്ടിക്കുന്ന മരണം” എന്ന തലക്കെട്ടോടു കൂടിയാണ് ബോബി ചെമ്മണ്ണൂർ തന്റെ ഫേസ്ബുക്ക് പേജിൽ ആഘോഷത്തിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
മാലപ്പടക്കം അരയിൽ കെട്ടി ഓടുകയും കമ്പിത്തിരി ഇരുകയ്യിലും പിടിച്ച് ചാടി മറിയുകയും ഒക്കെ ചെയ്യുന്ന ബോബിയെ വീഡിയോയിൽ കാണാം. ദുഃഖ വെള്ളിയാഴ്ച പ്രമാണിച്ച് അൽപ്പം ദുഃഖിക്കാൻ വേണ്ടി പാവയ്ക്ക നീര് കുടിക്കുകയാണെന്നു പറഞ്ഞ് കയ്പ്പക്ക നീരും ബോചെ കുടിക്കുന്നുണ്ട്. നിരവധി പേർ കളിയാക്കിയും പിന്തുണച്ചും കമന്റുകൾ കുറിക്കുന്നുണ്ട്.