പാലക്കാട്: ഞങ്ങള്‍ക്കുണ്ടായ ദു:ഖം ഇനിയൊരു കുടുംബത്തിന് സംഭവിക്കരുതെന്നാണ് ഞങ്ങളുടെ ആഗ്രഹമെന്ന് സഞ്ജിത്തിന്റെ കുടുംബം. സഞ്ജിത്തിന്റെ മരണത്തിന്റെ ഞെട്ടലില്‍ നിന്ന് ഇപ്പോഴും മോചിതരായിട്ടില്ല, കൊലപാതകത്തിന് തിരിച്ചടി ആഗ്രഹിക്കുകയോ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ലെന്നും സഹോദരന്‍ ശരത്ത് പറഞ്ഞു.
കാര്‍ ദുരുപയോഗം ചെയ്ത വിവരം മാധ്യമങ്ങളിലൂടെ അറിയുന്നത്. എന്താണ് സംഭവിച്ചതെന്ന് വ്യക്തമായി അറിയണം. ഒരു ദുഃഖം പോലും താങ്ങാന്‍ പറ്റാത്ത സാഹചര്യമാണ്. ആ സമയത്ത് വീണ്ടും ഞങ്ങളെ ഇടപെടീക്കുന്നത് പോലെയുണ്ട്. നിയമപരമായി എന്താണ് ചെയ്യേണ്ടതെന്ന് നോക്കും. ആര്‍എസ്എസ് പ്രവര്‍ത്തകനായ സഞ്ജിത് മരിച്ച ശേഷം കൂട്ടാളികളെ ആശ്വസിപ്പിക്കാനാണ് തങ്ങള്‍ ശ്രമിച്ചതെന്നും കുടുംബം പ്രതികരിച്ചു.
‘കുടുംബം തിരിച്ചടി ആവശ്യപ്പെടുകയോ ആഗ്രഹിക്കുകയോ ചെയ്തിട്ടില്ല. ഒരിക്കലുമില്ല. അമ്മയും അച്ഛനും തിരുപ്പൂരിലുള്ള എന്റെ കുടുംബവും സഞ്ജിത് മരണപ്പെട്ടപ്പോള്‍ തന്നെ ഇനി ഇതുപോലൊരു ദുഖം കുടുംബം അനുഭവിക്കാന്‍ പാടില്ലെന്ന നിലപാടാണ് എടുത്തത്. സംഭവിച്ചുപോയി. എന്റെ അനിയന്‍ ഞങ്ങളില്‍ നിന്ന് പോയി. ഞങ്ങള്‍ക്കുണ്ടായ ദുഖം ഇനിയൊരു കുടുംബത്തിന് സംഭവിക്കരുതെന്നാണ് ഞങ്ങളുടെ ഫാമിലിയുടെ നിലപാട്,’ കുടുംബത്തിലെ എല്ലാവരും ബിജെപി അനുഭാവികളാണെങ്കിലും സജീവമായുണ്ടായിരുന്നത് സഞ്ജിത്ത് മാത്രമായിരുന്നെന്നും ശരത്ത് പറഞ്ഞു.
‘സഞ്ജിത്തിന്റെ മരണ സമയത്ത് അവനുമായി ബന്ധമുണ്ടായിരുന്നവരോടെല്ലാം ഞാനും അച്ഛനും അമ്മയും എല്ലാവരും പറഞ്ഞത് ‘ഞങ്ങളുടെ കുടുംബത്തിന് ഒരു നഷ്ടമുണ്ടായി, എന്റെ അനിയന്‍ മരണപ്പെട്ടു, പക്ഷെ, ഇനിയൊരു കുടുംബത്തിനും അതുണ്ടാകരുത്. തിരിച്ചടിക്കാന്‍ പോകരുത്. ഈ ദുഖം ഞങ്ങള്‍ക്ക് താങ്ങാന്‍ പറ്റുന്നില്ല. തിരിച്ച് അവരുടെ കുടുംബത്തിനും അത് സംഭവിക്കും,’ എന്നാണ്,’ സഞ്ജിത്തിന് മാത്രമാണ് ഭീഷണിയുണ്ടായിരുന്നതെന്നും ശരത്ത് കൂട്ടിച്ചേര്‍ത്തു.
‘കാറിന്റെ കാര്യം ഞങ്ങള്‍ക്ക് വ്യക്തമായിട്ട് അറിയില്ല. സഞ്ജിത് മരിക്കുന്നതിന് ഒന്നര മാസം മുന്‍പ് ഈ കാര്‍ കേടാണെന്ന് പറഞ്ഞ് വര്‍ക് ഷോപ്പിലാക്കിയിരുന്നു. അതിന് ശേഷമാണ് സഞ്ജിത്ത് കാറില്‍ പോകാതെ ബൈക്ക് ഉപയോഗിക്കാന്‍ തുടങ്ങിയത്. ഭാര്യയുടെ പിതാവിന്റെ ബൈക്കാണ് ഉപയോഗിച്ചത്. സഞ്ജിത്ത് മരിച്ചതിന് ശേഷം ഞങ്ങള്‍ ആ കാറിനേക്കുറിച്ച് അന്വേഷിച്ചില്ല. കാര്‍ ഇല്ല എന്നതായിരുന്നു ഞങ്ങളുടെ ധാരണ. കാറിന് എന്ത് സംഭവിച്ചു എന്നതിനേക്കുറിച്ച് കുടുംബത്തിന് യാതൊന്നും അറിയില്ല.
നിലവില്‍ ആ കാര്‍ ആരുടെ കൈയ്യിലാണുള്ളതെന്ന് അറിയില്ല. അതിന്റെ അവസ്ഥയും അറിയില്ല. സഞ്ജു മരണപ്പെട്ടതിന് ശേഷം കാറിന്റെ കുടിശ്ശിക ഒന്നര ലക്ഷം രൂപ അടയ്ക്കണമെന്ന് (ഫിനാന്‍സുകാര്‍) പറഞ്ഞിട്ടുണ്ടായിരുന്നു. ഏത് വര്‍ക്ഷോപ്പിലാണെന്ന് പോലും ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. കാറിന് കുറച്ച് പൈസ വേണമെന്നുള്ള രീതിയില്‍ സഞ്ജിത്ത് പറഞ്ഞിരുന്നു.
25,000 രൂപ എന്നുള്ളത് ഞങ്ങളുടെ കുടുംബത്തെ സംബന്ധിച്ച് വളരെ വലിയ തുകയാണ്. ആ സമയത്ത് അത് കൊടുക്കാനില്ലാത്തതുകൊണ്ട് ഞങ്ങള്‍ തിരിച്ചെടുക്കാതിരുന്നതാണ്. കാര്‍ തീര്‍ച്ചയായിട്ടും ദുരുപയോഗം ചെയ്തു. അതില്‍ പരാതി കൊടുക്കണം. സഞ്ജിത്തിന്റെ മരണത്തിന്റെ ഞെട്ടലില്‍ നിന്ന് പോലും ഞങ്ങള്‍ മാറിയിട്ടില്ല. ഞങ്ങളുടെ കുടുംബത്തില്‍..ഒരു അനിയന്‍ മരിച്ചതിന്റെ ദുഖത്തിലിരിക്കുകയാണ് ഞങ്ങള്‍.
ആ സമയത്ത് വീണ്ടും ഞങ്ങളുടെ കുടുംബത്തിന് ബുദ്ധിമുട്ടാകുന്ന തരത്തിലാണ് സംഭവങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ഇതിന്റെ കാര്യങ്ങളും കാര്‍ കണ്ടെത്തിയതും മാധ്യമങ്ങളിലൂടെ മാത്രമാണ് ഞങ്ങള്‍ അറിയുന്നത്. എന്താണ് സംഭവിച്ചതെന്ന് ഞങ്ങള്‍ക്ക് വ്യക്തമായി അറിയണം. കാരണം, ഒരു ദുഖം പോലും താങ്ങാന്‍ വയ്യാത്ത സാഹചര്യമാണ്. ആ സമയത്ത് വീണ്ടും നമ്മളെ ഇതിലേക്ക് ഇടപെടീക്കുന്ന പോലെയുണ്ട്. നിയമപരമായി എന്താണ് ചെയ്യേണ്ടതെന്ന് നോക്കും.
കുടുംബം തിരിച്ചടി ആവശ്യപ്പെടുകയോ ആഗ്രഹിക്കുകയോ ചെയ്തിട്ടില്ല. ഒരിക്കലുമില്ല. അമ്മയും അച്ഛനും തിരുപ്പൂരിലുള്ള എന്റെ കുടുംബവും സഞ്ജിത് മരണപ്പെട്ടപ്പോള്‍ തന്നെ ഇനി ഇതുപോലൊരു ദുഖം കുടുംബം അനുഭവിക്കാന്‍ പാടില്ലെന്ന നിലപാടാണ് എടുത്തത്. സംഭവിച്ചുപോയി. എന്റെ അനിയന്‍ ഞങ്ങളില്‍ നിന്ന് പോയി. ഞങ്ങള്‍ക്കുണ്ടായ ദുഖം ഇനിയൊരു കുടുംബത്തിന് സംഭവിക്കരുതെന്നാണ് ഞങ്ങളുടെ ഫാമിലിയുടെ നിലപാട്.
കാര്‍ ആര് കൊണ്ടുപോയി, എന്തിന് കൊണ്ടുപോയി എന്ന് അറിയണം. ദുരുപയോഗം ചെയ്തിട്ടുണ്ടെങ്കില്‍ അതിനെതിരെ ശക്തമായ ഒരു നടപടിയുണ്ടാകണം. സഞ്ജിത്തിന്റെ പേര് വീണ്ടും വീണ്ടും ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. അതാണ് ഞങ്ങള്‍ക്കുള്ള സങ്കടം. ഇതുവരെ ബിജെപി നേതാക്കള്‍ ബന്ധപ്പെട്ടിട്ടില്ല. എല്ലാം വാര്‍ത്തകളിലൂടെയാണ് അറിയുന്നത്. അച്ഛനേയും അമ്മയേയും വിളിച്ച് ഞാന്‍ സമാധാനപ്പെടുത്തി.
ഏഴ് വര്‍ഷമായി ഞാന്‍ സംഘടനാരംഗത്തില്ല. കുടുംബത്തിന് രാഷ്ട്രീയമുണ്ടായിരുന്നു. ബിജെപി അനുഭാവികളായിരുന്നു ഞങ്ങള്‍. ഞങ്ങള്‍ സജീവമായിരുന്നില്ല. സഞ്ജീവ് മാത്രമാണ് സജീവമായി പ്രവര്‍ത്തിച്ചിരുന്നത്. സഞ്ജിത്തിന്റെ മരണ സമയത്ത് അവനുമായി ബന്ധമുണ്ടായിരുന്നവരോടെല്ലാം ഞാനും അച്ഛനും അമ്മയും എല്ലാവരും പറഞ്ഞത് ‘ഞങ്ങളുടെ കുടുംബത്തിന് ഒരു നഷ്ടമുണ്ടായി, എന്റെ അനിയന്‍ മരണപ്പെട്ടു, പക്ഷെ, ഇനിയൊരു കുടുംബത്തിനും അതുണ്ടാകരുത്.
തിരിച്ചടിക്കാന്‍ പോകരുത്. ഈ ദുഖം ഞങ്ങള്‍ക്ക് താങ്ങാന്‍ പറ്റുന്നില്ല. തിരിച്ച് അവരുടെ കുടുംബത്തിനും അത് സംഭവിക്കും,’ എന്നാണ്. സഞ്ജിത്തിന് മാത്രമാണ് ഭീഷണിയുണ്ടായിരുന്നത്. അമ്മയുമായി ബന്ധപ്പെട്ട് ചിലതുണ്ടായിരുന്നു എന്നല്ലാതെ വേറെ പ്രശ്നമില്ല. ഞങ്ങളുടെ കുടുംബത്തില്‍ നിന്ന് സഞ്ജിത്ത് മാത്രമാണ് രാഷ്ട്രീയത്തില്‍ സജീവമായിരുന്നത്. അതുകൊണ്ട് സഞ്ജിത് മരണപ്പെട്ടതുകൊണ്ട് വലിയ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല.’