തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി.ജലീലിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ തയാറാകുന്നില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ്. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്വേഷണം നടത്തുമോ എന്ന് ആരാഞ്ഞ് വിജിലന്‍സ് ഡയറക്ടര്‍ക്ക് വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയിട്ടുണ്ട്. ഇതിന് ലഭിക്കുന്ന മറുപടി അനുസരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കും. ബന്ധുനിയമന വിവാദത്തില്‍ അഴിമതി വ്യക്തമാണെന്നും അന്വേഷണം പ്രഖ്യാപിച്ചാല്‍ കുടുങ്ങുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് മുഖ്യമന്ത്രിയും മന്ത്രി ജലീലും ഒളിച്ചുകളിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.