പുനലൂര്‍: ഗതാഗത മന്ത്രിയാകാതിരുന്നത് നന്നായെന്ന് കെബി ഗണേഷ് കുമാര്‍ എംഎല്‍എ. എന്നോട് പലരും പറയാറുണ്ട്, മന്ത്രിയാകാതിരുന്നത് കഷ്ടമായിപ്പോയെന്ന്.മന്ത്രിയായിരുന്നെങ്കില്‍ ഇപ്പോഴത്തെ ദുരിതം മുഴുവന്‍ താന്‍ അനുഭവിക്കേണ്ടി വന്നേനെയെന്നും ഗണേഷ് കുമാര്‍ പുനലൂരില്‍ പറഞ്ഞു.
മന്ത്രിയാകാതിരുന്നത് നന്നായിപ്പോയെന്ന് ഇന്നും ഇന്നലെയുമുള്ള പത്രം വായിച്ചാല്‍ നിങ്ങള്‍ക്ക് മനസിലാകും. ഞാന്‍ ട്രാന്‍സ്പോര്‍ട്ട് മന്ത്രിയായിരുന്നെങ്കില്‍ ഈ ദുരിതം മുഴുവന്‍ ഞാന്‍ അനുഭവിക്കേണ്ടി വന്നേനെ ഗണേഷ് കുമാര്‍ പറഞ്ഞു.
ദൈവം എന്നെ രക്ഷിച്ചു. ദൈവം എന്റെ കൂടെയുണ്ടെന്ന് ഞാന്‍ പലപ്പോഴും പ്രസംഗിക്കുമ്പോള്‍ ചില ആള്‍ക്കാര്‍ക്ക് മനസിലൊരു പുച്ഛമാണ്. പിന്നെ ഇയാളുടെ കൂടെയിനി ദൈവം… എന്റെ കൂടെ ദൈവമുണ്ടെന്ന് ഇന്നലത്തേയും ഇന്നത്തേയും പത്രം വായിച്ചപ്പോള്‍ മനസിലായില്ലേ? സ്വിഫ്റ്റ് അവിടെയിടിക്കുന്നു, ഇവിടെയിടിക്കുന്നു. ഇതിനെല്ലാം ഞാന്‍ ഉത്തരം പറയേണ്ടി വന്നേനെ.
ശമ്പളം കൊടുത്തിട്ടില്ല കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്ക്. അതിനും ഞാന്‍ ഉത്തരം പറയേണ്ടി വന്നേനെ. എന്നെ ദൈവം രക്ഷിച്ചു. എന്റെകൂടെ ദൈവമുണ്ട്, ദൈവമുണ്ട് എന്ന് പറയുമ്പോള്‍ ആരെങ്കിലും വിശ്വസിക്കുമോ, ഇപ്പോള്‍ വിശ്വസിച്ചല്ലോ?’, ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.