ഇടുക്കി നെടുങ്കണ്ടത്ത് മീൻ കറി കഴിച്ചവർക്ക് വയറുവേദന; പച്ചമീൻ കഴിച്ച പൂച്ചകൾ ചത്തു! കർശന നടപടിക്ക് നിർദേശം, മീൻ കേടാകാതിരിക്കാൻ മായം ചേർത്തിട്ടുണ്ടോ എന്ന് അന്വേഷണം

food poison | Bignews Live

തിരുവനന്തപുരം: ഇടുക്കി നെടുങ്കണ്ടം തൂക്കുപാലത്ത് മീൻ കറി കഴിച്ചവർക്ക് വയറുവേദനയും പച്ചമീൻ കഴിച്ച് പൂച്ചകൾ ചത്തതായും റിപ്പോർട്ടുകൾ എത്തിയതിനു പിന്നാലെ കർശന നടപടിയെടുക്കാൻ നിർദേശം നൽകി ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. സംഭവത്തിൽ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കണമെന്നാണ് മന്ത്രി നൽകിയിരിക്കുന്ന നിർദേശം.

ജൂലൈ മുതല്‍ 300 യൂണിറ്റ് വൈദ്യുതി സൗജന്യം: വാക്ക് പാലിച്ച് പഞ്ചാബ് സര്‍ക്കാര്‍

മന്ത്രിയുടെ നിർദേശത്തെ തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ശനിയാഴ്ച തന്നെ പ്രദേശത്ത് പരിശോധന നടത്തി സാമ്പിൾ ശേഖരിക്കും. മീൻ കേടാകാതിരിക്കാൻ എന്തെങ്കിലും മായം ചേർത്തിട്ടുണ്ടോ എന്ന കാര്യത്തിലാണ് അന്വേഷണം നടത്തുന്നത്. അത്തരത്തിൽ കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ ദിവസമാണ് തൂക്കുപാലത്ത് പച്ചമീൻ കഴിച്ച് പൂച്ചകൾ ചാകുന്നതായും നിരവധി പേർക്ക് വിവിധ അസ്വസ്ഥതകൾ ഉണ്ടാകുന്നതായും പരാതി ഉയർന്നത്. തൂക്കുപാലം ടൗണിലെ ചില കടകളിൽനിന്ന് മീൻ വാങ്ങി കഴിച്ചവർക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. മീൻകറി കഴിച്ച പല കുട്ടികളും വയറുവേദനയെത്തുടർന്ന് ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു.

ഇതിനുപുറമെയാണ് പച്ചമീൻ കഴിച്ച പൂച്ചകൾ കൂട്ടത്തോടെ ചത്തുവെന്ന റിപ്പോർട്ടുകളും എത്തിയത്. മീൻ കേടാകാതിരിക്കാൻ ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കൾ ഉപയോഗിക്കുന്നതായി വ്യാപക പരാതികളും ഉയർന്നിട്ടുണ്ട്.

Exit mobile version