മലപ്പുറം: തലയിൽ സ്റ്റീൽപാത്രം കുരുങ്ങിയ കുരുന്ന് വീട്ടുകാരെ ആശങ്കയിലാക്കിയത് മണിക്കൂറുകൾ. അടുക്കളയിൽ കളിച്ചു കൊണ്ടിരിക്കെയാണ് ഒരു വയസ്സുകാരിയുടെ തലയിൽ സ്റ്റീൽ പാത്രം കുടുങ്ങിയത്. കാവനൂർ പരിയാരിക്കൽ സുഹൈലിന്റെ മകൾ നൈഷയുടെ തലയാണ് പാത്രത്തിന് അകത്ത് കുടുങ്ങിയത്.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. കളിക്കുന്നതിനിടെ കട്ടികൂടിയ സ്റ്റീൽ പാത്രത്തിനുള്ളിൽ കുട്ടിയുടെ തല കുടുങ്ങിപ്പോകുകയായിരുന്നു. തുടർന്ന് മലപ്പുറം അഗ്നിശമനസേനയെത്തി കുട്ടിയെ രക്ഷപ്പെടുത്തി.
രക്ഷിക്കാൻ വീട്ടുകാർ നടത്തിയ ശ്രമം പരാജയപ്പെട്ടതോടെയാണ് അഗ്നിശമനസേനയെ സമീപിച്ചത്. അഗ്നിശമനസേനാംഗങ്ങൾ ഗ്രൈൻഡിങ് മെഷീൻ ഉപയോഗിച്ചാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.
Discussion about this post