തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതികരണവുമായി സംവിധായകൻ സനൽകുമാർ ശശിധരൻ. ഫേസ്ബുക്കിലൂടെയാണ് സനലിന്റെ പ്രതികരണം. ‘ഭാവനയുടെ കേസിന്റെ അവസ്ഥ ഇതാണെങ്കിൽ ഒരു സാധാരണക്കാരിക്ക് നീതി കിട്ടുമോ എന്ന് അദ്ദേഹം ചോദിക്കുന്നു. സെലിബ്രിറ്റിയായിട്ടും ചാനലുകൾ ഇത്രയും പ്രാധാന്യം കൊടുത്തിട്ടും ആ കേസിന്റെ അവസ്ഥ എന്താണ്.
ഭാവനയുടെ കേസ് ഒരു സെലിബ്രിറ്റിയുടെ കേസ് എന്ന നിലയിലല്ല തനിക്കേറ്റ അനീതിക്കെതിരെ പോരാടാൻ തുനിഞ്ഞിറങ്ങിയ ഒരു സ്ത്രീയുടെ നിയമ പോരാട്ടമായാണ് അതിനെ വായിക്കേണ്ടതെന്നും സനൽ കുറിച്ചു.
തലയിൽ സ്റ്റീൽ പാത്രം കുരുങ്ങി; മലപ്പുറത്തെ ഒരു വയസുകാരിക്ക് രക്ഷകരായി എത്തി അഗ്നിരക്ഷാസേന
‘ബലാൽസംഗത്തിന് ക്വട്ടേഷന്‍ നൽകിയ അപൂർവ്വങ്ങളിൽ അപൂർവമായ കേസ് എന്നതിലുപരി കേരളത്തിലെ നീതിന്യായ വ്യവസ്ഥയുടെ നിലവിലെ അപകടകരമായ അവസ്ഥ പുറത്തുകൊണ്ടുവരാൻ സഹായിച്ച കേസ് എന്ന നിലയിൽ പൊതുജനം ശ്രദ്ധിക്കണം.
കേസ് അട്ടിമറിക്കപ്പെടാതിരിക്കാൻ ഇത്രയും ജാഗ്രതയോടെ ഇരയായവളും അവൾക്കൊപ്പം നിൽക്കുന്നവരും മാധ്യമങ്ങളും കണ്ണിലെണ്ണയൊഴിച്ച് കാവലിരുന്നിട്ടും കേസ് അട്ടിമറിക്കപ്പെടുകയാണെന്നും’ അദ്ദേഹം കൂട്ടിച്ചേർത്തു.
ചോക്ലേറ്റ് വാങ്ങാന്‍ നദി നീന്തിക്കടന്ന് ഇന്ത്യയിലെത്തി : ബംഗ്ലദേശി ബാലന്‍ കുടുങ്ങി
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
റിപ്പോർട്ടർ ചാനലും നികേഷ് കുമാറും ഇല്ലായിരുന്നെങ്കിൽ ഈ കേസ് ഇവിടെവരെ പോലും എത്തില്ലായിരുന്നു എന്നതാണ് സത്യം. ഇത് ബലാൽസംഗത്തിന് ക്വട്ടെഷന്‍ നൽകിയ അപൂർവ്വത്തിൽ അപൂർവം കേസ് എന്നതിലുപരി കേരളത്തിലെ നീതിന്യായവ്യവസ്ഥയുടെ നിലവിലെ അപകടകരമായ അവസ്ഥ പുറത്തുകൊണ്ടുവരാൻ സഹായിച്ച കേസ് എന്നനിലയിൽ പൊതുജനം ശ്രദ്ധിക്കണം. കേസ് അട്ടിമറിക്കപ്പെടാതിരിക്കാൻ ഇത്രയും ജാഗ്രതയോടെ ഇരയായവളും അവൾക്കൊപ്പം നിൽക്കുന്നവരും മാധ്യമങ്ങളും കണ്ണിലെണ്ണയൊഴിച്ച് കാവലിരുന്നിട്ടും കേസ് അട്ടിമറിക്കപ്പെടുകയാണ്.
കോടതിയും വക്കീലും ഡിജിപിയും ഒക്കെ സംശയത്തിന്റെ നിഴലിലാവുന്നു. ഇത് കണ്ടില്ല എന്ന് നടിക്കുന്നത് സാംസ്കാരിക കേരളത്തിന് ലജ്ജയുണ്ടാക്കുന്നില്ല എന്നതാണ് അത്ഭുതം. ഇത്രയും ശ്രദ്ധയുണ്ടായിട്ടും കേസ് അട്ടിമറിക്കപ്പെടുന്നു എങ്കിൽ സാധാരണക്കാരിൽ സാധാരണക്കാരായ മനുഷ്യരുടെ കാര്യത്തിൽ നീതി ലഭിക്കുമോ എന്ന് എല്ലാവരും സ്വയം ചോദിക്കണം. ഇന്ന് ഞാൻ നാളെ നീ എന്ന് കരഞ്ഞുകൊണ്ട് അക്രമിക്കപ്പെട്ടവൾ അനീതി ഏറ്റുവാങ്ങുമായിരിക്കും. ചാരുകസേരയിലിരിക്കുന്ന വാൽമീകിമാർ തങ്ങൾ ഇനി എത്രകാലം എന്ന് സമാധാനിക്കുമായിരിക്കും. ഓർക്കണം നമ്മുടെ മക്കൾ നാളെ ഈ ദുർവിധി ഏറ്റുവാങ്ങാതിരിക്കണമെങ്കിൽ പണമുണ്ടെങ്കിൽ നീതി അട്ടിമറിക്കാൻ സാധിക്കും എന്ന് കുറ്റവാളികൾക്ക് തോന്നാതിരിക്കണം. നിയമം നടപ്പാവണം. നീതി എല്ലാവർക്കും അവകാശപ്പെട്ടതാണ്. അതിനായി ഓരോരുത്തരും ശബ്ദമുയർത്തണം. അത് ചെയ്തില്ല എങ്കിൽ കാലം നമുക്ക് മാപ്പുനല്കില്ല. #JusticeForBhavana #EndYourSilence
Discussion about this post