തിരുവനന്തപുരം: വെള്ളം ചോദിച്ചെത്തി പതിനാല് വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. വര്‍ക്കലയിലാണ് നടുക്കുന്ന സംഭവം. വര്‍ക്കല മേല്‍ വെട്ടൂര്‍ അഴുക്കന്‍ വിള പള്ളിക്ക് സമീപം പറങ്കിമാം വിളവീട്ടില്‍ റാഫി (43) ആണ് പിടിയിലായത്.
വീട്ടില്‍ ആരുമില്ലാതിരുന്ന ഉച്ചനേരത്ത് വെള്ളം ചോദിച്ച് വരികയും വെള്ളം കൊടുത്ത കുട്ടിയെ കടന്നുപിടിച്ച് പീഡിപ്പിക്കുകയുമായിരുന്നു. കുട്ടിയുടെ മാതാപിതാക്കള്‍ രണ്ടുപേരും കൂലിപ്പണിക്കാരാണ്. മാതാപിതാക്കള്‍ പണിക്കുപോയ അവസരം നോക്കിയാണ് ഇയാള്‍ വീട്ടിലെത്തിയത്.
തുടര്‍ന്ന് പ്രതി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. വലയന്റെകുഴി ലക്ഷം വീട് കോളനിയില്‍ താമസിച്ചു വരികയായിരുന്നു പ്രതി. വര്‍ക്കല ഡി വൈ എസ് പി നീയാസിന്റെ നേതൃത്വത്തില്‍ ഉള്ള പൊലീസ് സംഘം ചുമട്താങ്ങിയില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നാളെ കോടതിയില്‍ ഹാജരാക്കും.
Discussion about this post