‘പെട്ടെന്ന് ICU ന്റെ വാതിൽ തുറന്ന് പേഷ്യന്റ് ഗൗൺ ധരിച്ച ഒരു മനുഷ്യൻ അകത്തേക്ക് വന്നു… നൈറ്റ് ഡ്യൂട്ടി കഴിഞ്ഞതിന്റെ ഉറക്കപിച്ചാണോ സ്വപ്‌നമാണോ അറിയില്ല.. കൺമുൻപിൽ കമൽഹാസൻ’ അനുഭവ കുറിപ്പ്

Kamal Haasan | Bignewslive

കമൽഹാസൻ നായകനായ ‘ഉത്തമവില്ല’ന്റെ ക്ലൈമാക്‌സ് ഷൂട്ട് ബാംഗ്ലൂർ ഫോർട്ടിസ് ഹോസ്പിറ്റലിൽ നടന്നപ്പോൾ, കമൽഹാസനെ നേരിൽ കണ്ട അനുഭവം പങ്കുവെച്ച് ലഗീത് ജോൺ. ഒരു സിനിമാ ഗ്രൂപ്പിലാണ് ലഗീത് ഫേസ്ബുക്കിൽ കുറിപ്പ് പങ്കിട്ടത്.

ട്രാഫിക് ജോലിക്കിടെ തെരുവോരത്ത് കഴിയുന്ന ബാലന് ‘ട്യൂഷൻ’ എടുത്ത് പോലീസുകാരൻ; ഒഴിവുവേളയിലെ ഡ്യൂട്ടിക്ക് കൈയ്യടികളോടെ സോഷ്യൽമീഡിയ

പെട്ടെന്ന് ICU ന്റെ വാതിൽ തുറന്ന് പേഷ്യന്റ് ഗൗൺ ധരിച്ച ഒരു മനുഷ്യൻ അകത്തേക്ക് വന്നു… നൈറ്റ് ഡ്യൂട്ടി കഴിഞ്ഞതിന്റെ ഉറക്കപിച്ചാണോ സ്വപ്‌നമാണോ അറിയില്ല.. കൺമുൻപിൽ കമൽഹാസനെന്ന് ലഗീത കുറിച്ചു. 2015 ഇൽ പുറത്തിറങ്ങിയ രമേഷ് അരവിന്ദ് സംവിധാനം ചെയ്ത ‘ഉത്തമവില്ലൻ’ എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങളായിരുന്നു ഇവിടെ ചിത്രീകരിച്ചത് .

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം;

2014 മാർച്ചാണോ ഏപ്രിലാണോ എന്ന് കൃത്യമായി ഓർക്കുന്നില്ല

ബാംഗ്ലൂർ ഫോർട്ടിസ് ഹോസ്പിറ്റലിലെ കാർഡിയാക് സർജിക്കൽ ICU – നൈറ്റ് ഡ്യൂട്ടിയിലെ പണിയൊക്കെ തീർത്ത് മോർണിംഗ് സ്റ്റാഫിന് ഹാൻഡ് ഓവർ കൊടുക്കാനുള്ള അവസാന വട്ട പണികളിൽ ആണ് എല്ലാവരും, ന്യൂറോ,കാർഡിയാക്,പീഡിയാട്രിക് ICU കളും ഓപ്പറേഷൻ തീയേറ്ററുകളും ഒരേ ഫ്‌ലോറിൽ ആണ്.

പെട്ടെന്ന് ICU ന്റെ വാതിൽ തുറന്ന് പേഷ്യന്റ് ഗൗൺ ഒക്കെ ധരിച്ച ഒരു മനുഷ്യൻ അകത്തേക്ക് വന്നു ഓപ്പറേഷൻ തീയേറ്ററിലേക്കുള്ള വഴി ആണ് അദ്ദേഹത്തിന് അറിയേണ്ടത് തൊട്ടടുത്ത കോറിഡോറിലൂടെ ആണ് OT യിലേക്ക് സാധാരണ പോകുന്നത് അത് പറഞ്ഞു കൊടുക്കാനായി അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കിയപ്പോൾ തലമുടി ഒക്കെ മൊട്ടയടിച്ച ഒരു മനുഷ്യൻ ചെറിയൊരു ചിരിയോടെ നിൽക്കുന്നു – നൈറ്റ് ഡ്യൂട്ടി കഴിഞ്ഞതിന്റെ ഉറക്കപിച്ചാണോ അതോ സ്വപ്നമാണോ ഒന്നും അങ്ങ് മനസ്സിലാകുന്നില്ല കിളി ശെരിക്കും പാറി. കണ്മുൻപിൽ

സാക്ഷാൽ ഉലകനായകൻ കമൽഹാസൻ.

അദ്ദേഹം കടന്ന് പോയിട്ടും അമ്പരപ്പ് വിട്ട് മാറാതെ അവിടെ എല്ലാവരും നിന്നു. ആൻഡ്രിയ ജെറമിയായും കമൽഹാസനും ഒരുമിച്ചുള്ള ഓപ്പറേഷൻ തീയേറ്റർ രംഗങ്ങൾ ആയിരുന്നു അന്ന് ചിത്രീകരിച്ചത് . ഉച്ച ആയപ്പൊളേക്കും കെ.ബാലചന്ദർ,ജയറാം,നാസ്സർ,ഉർവശ്ശി,പാർവതി തിരുവോത്ത് തുടങ്ങിയ താരങ്ങളും എത്തി

2015 ഇൽ പുറത്തിറങ്ങിയ രമേഷ് അരവിന്ദ് സംവിധാനം ചെയ്ത ‘ഉത്തമവില്ലൻ’ എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങളായിരുന്നു ഇവിടെ ചിത്രീകരിച്ചത്

ഓർമ്മയിലെ ഒരു നല്ല ദിവസം.

Exit mobile version