അട്ടപ്പാടിയിലെ കുട്ടികളുടെ വിദ്യാഭാഗ്യ ചെലവ് ഏറ്റെടുത്ത് താരരാജാവ് മോഹൻലാൽ. നടന്റെ ജീവകാരുണ്യ പ്രസ്ഥാനമായ വിശ്വശാന്തി ഫൗണ്ടേഷന് ആണ് 20 കുട്ടികളെ സംഘടന ഏറ്റെടുത്തിരിക്കുന്നത്. ‘വിന്റേജ്’ എന്നാണ് പദ്ധതിക്ക് നൽകിയിരിക്കുന്ന പേര്.
ആന്ധ്രപ്രദേശിലെ കെമിക്കല്‍ ഫാക്ടറിയില്‍ തീപിടുത്തം : ആറ് മരണം,12 പേര്‍ക്ക് പരിക്ക്
മോഹൻലാലിന്റെ ഔദ്യോഗിക ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പദ്ധതിയുടെ ഭാഗമായി പ്രത്യേക ക്യാമ്പ് നടത്തിയാണ് കുട്ടികളെ തെരഞ്ഞെടുക്കുന്നത്. ഓരോ കുട്ടികളുടെയും അഭിരുചിയ്ക്കനുസരിച്ച് അവരെ വളർത്തിക്കൊണ്ട് വരികയും അവരുടെ താത്പര്യത്തിന് അനുസരിച്ച് പഠിപ്പിക്കുകയും ചെയ്യും.
ഏത് കോഴ്സ് പഠിക്കണമെന്ന് ആഗ്രഹിച്ചാലും അത് പൂർത്തീകരിച്ച് കൊടുക്കുമെന്നും സംഘടന ഉറപ്പ് നൽകി. ഇപ്പോൾ തിരഞ്ഞെടുത്തിരിക്കുന്ന 20 കുട്ടികളുടെ 15 വർഷത്തെ പഠനം അത് സംബന്ധമായുള്ള ചെലവുകൾ മറ്റ് കാര്യങ്ങളും സംഘടന തന്നെ നിർവഹിക്കുന്നതാണ്.
ഈ 15 വർഷങ്ങളിലും കുട്ടികളുടെ രക്ഷകർത്താവായും ഗുരുവായും എപ്പോഴും ഒപ്പമുണ്ടാകുമെന്നും മോഹൻലാൽ പറയുന്നു. തുടർന്നുള്ള വർഷങ്ങളിലും ഇത്തരത്തിൽ കുട്ടികളെ കണ്ടെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആദിവാസി മേഖലയിൽ നിന്നും ഓരോ വർഷവും 20 കുട്ടികളെ കണ്ടെത്തി അവർക്ക് വിദ്യാഭ്യാസവും മറ്റ് സഹായങ്ങളും സംഘടന നൽകുമെന്നും മോഹൻലാൽ വ്യക്തമാക്കുന്നു.
2015ലാണ് സന്നദ്ധ പ്രവർത്തനങ്ങൾക്കായി മോഹൻലാൽ വിശ്വശാന്തി ഫൗണ്ടേഷൻ ആരംഭിക്കുന്നത്. മോഹൻലാലിന്റെ മാതാപിതാക്കളുടെ പേരിലാണ് ഫൗണ്ടേഷൻ ആരംഭിച്ചത്. ഇതിനോടകം തന്നെ നിരവധി ആളുകൾക്ക് സഹായം എത്തിച്ചിരുന്നു.
Discussion about this post