തിരുവനന്തപുരം: കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കാരണമായ കർഷക സമരത്തെ അപഹസിച്ച് ബിജെപി നേതാവ് സുരേഷ് ഗോപി. കാർഷിക നിയമങ്ങൾ തിരിച്ചുവരുമെന്നും സുരേഷ് ഗോപി എംപി പറഞ്ഞു. യുപി അതിർത്തിയിൽ കർഷകർക്ക് കഞ്ഞി ഉണ്ടാക്കാൻ പൈനാപ്പിൾ കൊണ്ടുപോയ ചിലരുണ്ട്.
‘ഇക്കൂട്ടർ കർഷകരോട് എന്ത് മറുപടി പറയും? ആരാണ് കർഷകരുടെ സംരക്ഷകർ? നരേന്ദ്രമോഡിയും സംഘവും കാർഷിക നിയമം പിൻവലിച്ചതിൽ കടുത്ത അമർഷമുള്ള ഒരു ബിജെപിക്കാരനാണ് ഞാൻ. ആ കാർഷിക നിയമങ്ങൾ തിരികെ വരും. ജനങ്ങളും കർഷകരും അത് ആവശ്യപ്പെടും.’
‘ശരിയായ തന്തയ്ക്ക് പിറന്ന കർഷകർ കാർഷിക നിയമങ്ങൾ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെടും. അല്ലെങ്കിൽ ഭരണത്തെ പറഞ്ഞയക്കും കർഷകർ ആ നിലയിലേക്ക് പോകും’- സുരേഷ് ഗോപി പറയുന്നു.
Discussion about this post