കോഴിക്കോട്: ആർ.എസ്.എസ് ക്രിമിനലിനോട് താൻ മാപ്പ് ചോദിച്ചുപോകുമെന്നത് വെറും വ്യാമോഹം മാത്രമാണെന്ന് ആക്ടിവിസ്റ്റും അധ്യാപികയുമായ ബിന്ദു അമ്മിണി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബിന്ദു വ്യാജ പ്രചരണങ്ങളിൽ മറുപടിയുമായി എത്തിയത്. കോഴിക്കോട് ബീച്ചിൽ വെച്ച് തന്നെ ആക്രമിച്ച മോഹൻ ദാസ് എന്ന ആർ.എസ്.എസ് പ്രവർത്തകനോട് മാപ്പ് ചോദിച്ചു എന്ന പ്രചാരണമാണ് കൊഴുക്കുന്നത്. ഈ വേളയിലാണ് ബിന്ദു അമ്മിണിയുടെ പ്രതികരണം.
കാവ്യയെ വീട്ടിലെത്തി ചോദ്യം ചെയ്യാനാവില്ല; മറ്റൊരു സ്ഥലം നിര്ദ്ദേശിക്കണമെന്ന് ക്രൈംബ്രാഞ്ച്
ആർ.എസ്.എസ് പ്രവർത്തകനായ മോഹൻ ദാസ് എന്ന ക്രിമിനലിനോട് താൻ മാപ്പുചോദിച്ചു ചെന്നിരുന്നു എന്ന വിവരം ശരിയാണോ എന്ന് ചോദിച്ച് കഴിഞ്ഞ ദിവസം തന്റെ ഫോണിൽ വെള്ളയിൽ ബീച്ചിനടുത്തുള്ള ഒരാൾ മെസ്സേജ് അയച്ചുവെന്നും വെള്ളയിൽ ബീച്ചിൽ വെച്ചു നടന്ന അക്രമത്തിൽ താൻ ആണ് പരാതിക്കാരി പിന്നെ എന്തിനു ഞാൻ അയാളോട് മാപ്പ് ചോദിച്ചു ചെല്ലണമെന്നും ബിന്ദു അമ്മിണി കുറിച്ചു.
തന്റെ ഫോട്ടോവെച്ച് പ്രൊഫൈൽ ഉണ്ടാക്കി അതിൽ ആർ.എസ്.എസിന് വേണ്ടത് കുത്തിത്തിരുകി സ്ക്രീൻഷോട്ട് എടുത്തു അവരുടെ ഗ്രൂപ്പ്കളിൽ ഷെയർ ചെയ്തു കൊണ്ടിരിക്കുകയാണെന്നും ബിന്ദു അമ്മിണി എന്ന ദളിത് സ്ത്രീയോടു അടങ്ങാത്ത സ്നേഹം മൂത്തു ഇത്തരം പ്രവർത്തികൾ ചെയ്തു കൊണ്ടിരിക്കുന്ന കൃമി കീടങ്ങളോട് പുച്ഛം മാത്രമെന്നും ബിന്ദു അമ്മിണി കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്ണ്ണ രൂപം;
RSS പ്രവർത്തകനായ മോഹൻ ദാസ് എന്ന ക്രിമിനലിനോട് ഞാൻ മാപ്പു ചോദിച്ചു ചെന്നിരുന്നു എന്ന വിവരം ശരിയാണോ എന്ന് ചോദിച്ച് ഇന്നലെ എന്റെ ഫോണിൽ വെള്ളയിൽ ബീച്ചിനടുത്തുള്ള ഒരാൾ മെസ്സേജ് അയച്ചു. വെള്ളയിൽ ബീച്ചിൽ വെച്ചു നടന്ന അക്രമത്തിൽ ഞാൻ ആണ് പരാതിക്കാരി. പിന്നെ എന്തിനു ഞാൻ അയാളോട് മാപ്പ് ചോദിച്ചു ചെല്ലണം. മാത്രമല്ല RSS ക്രിമിനലിനോട് മാപ്പ് ച്ചു ഞാൻ ചെല്ലുമെന്നത് വെറും വ്യാമോഹം മാത്രം.
അത് കഴിഞ്ഞപ്പോൾ ആണ് അടുത്തത്. മറ്റൊരു സുഹൃത്ത് അയച്ചു തന്ന സ്ക്രീൻഷോട്ട് ആണ് ഈ പോസ്റ്റിന് ഒപ്പം ഉള്ളത്. സംഘപരിവാറിന്റെ സ്വഭാവം ശരിക്കും കാണിച്ചു തരുന്ന ഒന്നാണിത്. എന്റെ ഫോട്ടോവെച്ചു പ്രൊഫൈൽ ഉണ്ടാക്കി. അതിൽ അവർക്ക് വേണ്ടത് കുത്തിത്തിരുകി സ്ക്രീൻഷോട്ട് എടുത്തു അവരുടെ ഗ്രൂപ്പ്കളിൽ ഷെയർ ചെയ്തു കൊണ്ടിരിക്കുന്നു. ബിന്ദു അമ്മിണി എന്നദളിത് സ്ത്രീയോടു അടങ്ങാത്ത സ്നേഹം മൂത്തു ഇത്തരം പ്രവർത്തികൾ ചെയ്തു കൊണ്ടിരിക്കുന്ന കൃമി കീടങ്ങളോട് പുച്ഛം. ഇത്തരം പോസ്റ്റ്കൾ ഷെയർ ചെയ്യുന്നതിലൂടെ സംഘികൾക്ക് ഒത്താശ ചെയ്തു കൊടുക്കൽ ആണ് ചെയ്യുന്നത്.
ക്രിയാത്മകമായി ഒന്നും ചെയ്യാനിലാത്തവർ ഇങ്ങനെ ന്യൂയിസൻസ്കൾ ആയി മാറികൊണ്ടിരിക്കും. അതിന്റെ ക്രെഡിറ്റ് RSS ന് തന്നെയിരിക്കട്ടെ.
ഇതൊന്നും എന്റെ തലയിൽ കെട്ടിഏൽപ്പിക്കാൻ നോക്കേണ്ട.
Discussion about this post