കണ്ണൂരില്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കവേ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട സിപിഎം മുന്‍ കേന്ദ്രകമ്മിറ്റിയംഗവും വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷയുമായ എംസി ജോസഫൈന്റെ മരണ വാര്‍ത്ത ഞെട്ടലോടെയാണ് രാഷ്ട്രീയ കേരളം കേട്ടത്.
പാര്‍ട്ടി കോണ്‍ഗ്രസില്‍ എംസി ജോസഫൈന്റെ അവസാന നിമിഷങ്ങളില്‍ ഒപ്പമുണ്ടായിരുന്നത് റെഡ് വോളണ്ടിയര്‍ എകെ ഗോപികയാണ്. ജോസഫൈനെ കുറിച്ചുള്ള ഗോപികയുടെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
ഏപ്രില്‍ 9ന് ശനിയാഴ്ച ഉച്ചക്ക് ഭക്ഷണം കഴിച്ചു വരുമ്പോഴാണ് ശബ്‌നത്ത പറയുന്നത് ജോസഫൈന്‍ സഖാവിനെ സമ്മേളനഹാളില്‍ എത്തിക്കണം ഒന്ന് വേഗം പോകണം എന്ന്.. പെട്ടെന്ന് തന്നെ സഖാവിന്റെ അടുത്ത് പോയി.. ബാഗ് വാങ്ങി.. കൈയില്‍ ചേര്‍ത്ത് പിടിച്ചു.. സമ്മേളന ഹാളിലേക്ക് നടക്കുകയായിരുന്നു.. അപ്പോള്‍ സഖാവിന് കിതപ്പ് ഉണ്ടായിരുന്നു.. കോവിഡ് ശേഷം ഇത് പതിവ് ആണ് കുറച്ചു നേരം ഇരുന്നാല്‍ ok ആകും എന്ന് പറഞ്ഞു..
അടുത്ത് ഉണ്ടായിരുന്ന കസേരയില്‍ ഇരുന്നു.. സമ്മേളന ഹാളിന് അടുത്തുള്ള മെഡിക്കല്‍ സെന്ററില്‍ പോകാം എന്ന് പറഞ്ഞപ്പൊ വേണ്ട എന്ന് പറഞ്ഞു.. വീല്‍ചെയര്‍ എടുത്തു അതില്‍ പോകാന്‍ ഒന്നും സമ്മതിച്ചില്ല..അപ്പോള്‍ AKG സെന്ററിലെ കണ്ണേട്ടന്‍ വണ്ടി എടുത്തു.. അതില്‍ കയറി ഞങ്ങള്‍ ഡോക്ടറുടെ അടുത്ത് എത്തി..
ഓക്‌സിജന്‍ അളവ് നോക്കിയപ്പോള്‍ അത് 90 ആയിരുന്നു.. ഓക്‌സിജന്‍ കൊടുത്തു.. കിടക്കാന്‍ പറഞ്ഞപ്പൊ വേണ്ടാ ഇരിക്കുന്നത് ആണ് സുഖം എന്ന് പറഞ്ഞു..ഇന്‍ഹെയ്ലര്‍ ഞാന്‍ ആയിരുന്നു പ്രസ്സ് ചെയ്തു കൊടുത്തത്.. കുറച്ചു നേരം കഴിഞ്ഞപ്പൊ ഓക്‌സിജന്‍ അളവ് സാധാരണ നിലയില്‍ തന്നെ ആയി.. ഞാന്‍ ok ആണ് മോളേ, ഹാളിന്റെ ഉള്ളില്‍ കയറിയാല്‍ ഒന്നുടെ ok ആകും എന്ന് ഒക്കെ പറഞ്ഞു..
എന്റെ ജീവിതം പോരാട്ടമാണ്.. തുടരെ തുടരെ അപകടങ്ങള്‍ എന്റെ പുറകെ ഉണ്ടാകും 3 ആക്‌സിഡന്റ് ഉണ്ടായിരുന്നു. ഒന്ന് കെവിന്‍ കേസ് അന്വേഷണത്തിന് പോകുമ്പോ കാര്‍ 3 മലക്കം മറിഞ്ഞു.. എന്റെ നിശ്ചയദാര്‍ഢ്യം കൊണ്ട് ജീവിതത്തിലേക്ക് കടന്നുവന്നു.. പിന്നീട് കാര്‍ സ്പീഡില്‍ വരുന്നത് കണ്ട് side ലേക്ക് ഇരിക്കാന്‍ പോയപ്പോ വലത് കാലിന്റെ കാല്‍പാദം കാറിന്റെ ടയറിന്റെ അടിയില്‍ ആയി വേര്‍പെട്ടു പോയി..
പിന്നീട് ഒരിക്കല്‍ കാര്‍ കൂട്ടിയിടിച്ചു.. കഴിഞ്ഞു 13 ആം തീയതി വീട്ടില്‍ ചെടിക്ക് വെള്ളം നനയ്ക്കുമ്പോള്‍ slip ആയി വീണു വലതു കൈയുടെ ലിഗമെന്റ് ഇളകി.. അത് വലിയ പ്രശ്‌നം ഇല്ല എന്ന് ഡോക്ടര്‍ പറഞ്ഞു പോലും..
കോവിഡ് ശേഷം ട്രീറ്റ്‌മെന്റ് എടുക്കാന്‍ ഡോക്ടര്‍ പറഞ്ഞു.. സമ്മേളനം കഴിഞ്ഞ ഉടനെ പോയിട്ട് എടുക്കാം എന്ന് സഖാവ് പറഞ്ഞു… സ്റ്റെപ് ഒക്കെ കയറുമ്പോ പേടിയാ മോളെ അപകടം വരും.. ഞാന്‍ കാരണം നിന്റെ ഹാളിന്റെ ഉള്ളിലെ ഡ്യൂട്ടി നടക്കാതെ ആയി അല്ലെ, ബുദ്ധിമുട്ട് ആയി അല്ലെ എന്ന് പറഞ്ഞു… എന്ത് ബുദ്ധിമുട്ട്.. ഇതൊക്ക എനിക്ക് സന്തോഷം അല്ലെ.. എത്ര നേരം വേണമെങ്കിലും ഞാന്‍ ഇരിക്കലോ എന്ന് പറഞ്ഞു..
പ്രായം ആയതിന്റെ ബുദ്ധിമുട്ട് ആണ്.. പേടിക്കണ്ട എല്ലാവര്‍ക്കും ഉണ്ടാകും അത് ഒന്നും സാരമില്ല പറഞ്ഞു..40 വര്‍ഷം ആയി പോലും പനി വന്നിട്ട്,, കോവിഡ് വന്നപ്പോ പോലും പനി ഒന്നും വന്നില്ല പോലും….ചുമ,, കഫക്കെട്ട് ഒന്നും വരാറില്ല.. തണുപ്പ് എത്രയും സഹിക്കും.. ചൂട് സഹിക്കാന്‍ പറ്റില്ല പോലും..
വീട്ടിലെ ജോലി ഉള്‍പ്പെടെ എല്ലാം സ്വന്തം ചെയ്യും ഒന്നിനും ആരെയും ആശ്രയിക്കുന്നത് ഇഷ്ടം അല്ല.. പുലര്‍ച്ചെ 3:00 ക്ക് എഴുന്നേല്‍ക്കും.. ഭര്‍ത്താവ് വളരെ ഏറെ support ആയിരുന്നു.. ജീവിതത്തില്‍ അദ്ദേഹം തന്ന കരുത്തു വലുത് ആയിരുന്നു.. അദ്ദേഹത്തിന്റെ വിയോഗം വല്ലാത്ത പ്രയാസങ്ങള്‍ ഉണ്ടാക്കി.. കേരളത്തിലെ ഒരു സ്ത്രീക്കും ഇതുപോലെ നല്ല ഭര്‍ത്താവ് നെ കിട്ടിക്കാണില്ല…
മഹാരാജാസിലെ പരിചയക്കാര്‍ ആയിരുന്നു. പിന്നീട് വിവാഹം… പോകാം മോളെ ഹാളില്‍ ഇരിക്കാം എന്ന് പറഞ്ഞു കണ്ണേട്ടന്‍ വണ്ടി എടുത്തു.. ബാത്‌റൂമില്‍ പോകണം എന്ന് പറഞ്ഞു.. അകത്തു നിന്ന് ലോക്ക് ചെയ്യാതെ ഞാന്‍ പുറത്ത് നിന്ന് ലോക്ക് ചെയ്യുകയാണ് ചെയ്തത്.. വയ്യായ്ക ഉള്ളത് കൊണ്ട് ആകാം സഖാവ് അതിന് സമ്മതിച്ചത്..
അവിടെ നിന്ന് ഹാളിലേക്ക് പോകും വഴി വീണ്ടും കിതപ്പ് വന്നു.. നായനാര്‍ അക്കാദമിക്ക് ഉള്ളിലെ കസേരയില്‍ ഇരുത്തി.. പെട്ടെന്ന് വിയര്‍ക്കാന്‍ തുടങ്ങി.. മുഖം ഒക്കെ കറുപ്പ് ആകാന്‍ തുടങ്ങി.. ബോധം പോയി.. എന്റെ കൈയില്‍ മുറുകെ പിടിച്ചിരുന്നു.. സരളേച്ചിയും പ്രകാശിനിയേച്ചിയും ഒക്കെ വന്നു ഞങ്ങള്‍ കാലും കയ്യും ഒക്കെ തിരുമ്മി.. വെള്ളം കുടഞ്ഞു..
അപ്പോഴേക്കും ആംബുലന്‍സ് വന്നു സഖാവിനെ അതില്‍ കയറ്റി.. മുതിര്‍ന്ന ആളുകള്‍ മാത്രം ആണ് കൂടെ പോയത്.. ബാഗ് അതില്‍ വച്ചു കൊണ്ടുത്തു.. അപ്പോഴും വിചാരിച്ചിരുന്നില്ല ഇങ്ങനെ ഒരു വിയോഗം ഉണ്ടാകുമെന്ന്..
വൈകുന്നേരവും രാത്രിയും എല്ലാവരോടും ചോദിച്ചപ്പൊ സഖാവിന് സുഖമാണ് നാളെ വരും എന്ന് പറഞ്ഞു.. രാവിലെ ആരൊക്കയൊ പറഞ്ഞു കുറച്ചു സീരിയസ് ആണ് എന്ന്..
ഏകദേശം ഉച്ചയോട് കൂടി സഖാവ് യെച്ചൂരി പറഞ്ഞപ്പൊ ആണ് മരണം അറിയുന്നത് വളരെ ഏറെ പ്രയാസം തോന്നി..
അവശതകള്‍ ഒന്നും ആരെയും അറിയിക്കാതെ..ഒരുപക്ഷെ അവശത ഉണ്ടായിരിക്കാം അത് പോലും കരുത്തോടെ നേരിടാന്‍ തുനിഞ്ഞു..തന്റെ ഉത്തരവാദിത്തം നിറവേറ്റാന്‍ സ്വന്തം ആരോഗ്യസ്ഥിതി പോലും നോക്കാതെ കര്‍മ്മനിരതയായി പോരാടി..
അവസാന ശ്വാസം വരെയും പാര്‍ട്ടി പരിപാടിയില്‍ പങ്കെടുത്തു..
‘മോളെ നല്ല രീതിയില്‍ ജീവിക്കണം..
ആര്‍ക്ക് മുന്നിലും തലകുനിച്ചു നില്‍ക്കരുത്..
എല്ലാവരും മിടുക്കികളാണ്..കേട്ടോ……
സഖാവിന്റെ വാക്കുകള്‍ ‘
Discussion about this post