കൊല്ലം: ‘തെന്നി തല അലമാരീടെ മൂലയ്ക്ക് തട്ടിയതാ, അവനും സുഖമില്ലാത്തതാ..മുതുകത്ത് ഒരടി തന്നതേയുള്ളൂ, പരാതിയൊന്നുമില്ല’, കൊല്ലത്തെ മര്‍ദ്ദനത്തില്‍ മകനെ സംരക്ഷിച്ച് അമ്മ ഓമന. തനിക്ക് സംരക്ഷണം നല്‍കുന്നത് മകനാണെന്നും അമ്മ പറഞ്ഞു.
ചവറയില്‍ 84കാരിയായ ഓമനയെയാണ് മകന് ഓമനക്കുട്ടന് ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യം പുറത്തുവന്നിരുന്നു. തടസം പിടിക്കാന്‍ എത്തിയ സഹോദരന് ബാബുവിനെയും ഇയാള്‍ മര്‍ദിച്ചു. മര്‍ദ്ദനത്തിന്റെ അഞ്ചു മിനിറ്റിലധികം വരുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പണം ആവശ്യപ്പെട്ടാണ് മദ്യലഹരിയിലായിരുന്ന ഓമനക്കുട്ടന് ഇരുവരെയും മര്‍ദിച്ചത്.
മകനെതിരെ കേസെടുക്കരുതെന്നും ആശുപത്രി കിടക്കയില്‍ കിടന്നു കൊണ്ട് അമ്മ ആവശ്യപ്പെട്ടു. മകനെ തളളിപ്പറയാന്‍ അമ്മ തയ്യാറായില്ലെങ്കിലും ദൃശ്യങ്ങളും ഓമനയുടെ ശരീരത്തിലെ പരുക്കുകളും കണക്കിലെടുത്ത് അക്രമിയായ ഓമനക്കുട്ടനെതിരെ വധശ്രമ കേസ് ചുമത്താന്‍ പോലീസ് തീരുമാനിക്കുകയായിരുന്നു.
അയല്‍വാസികളാണ് ഇന്നലെ നടന്ന മര്‍ദ്ദന ദൃശ്യം പകര്‍ത്തിയത്. തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍ വിഷയം പോലീസിനെ അറിയിക്കുകയായിരുന്നു. വീഴ്ചയില്‍ പരുക്കേറ്റതെന്നാണ് ആദ്യം ഓമന പോലീസിന് നല്കിയ മൊഴി. ഓമനക്കുട്ടന് തെക്കുംഭാഗം പോലീസിന്റെ കസ്റ്റഡിയിലാണ്.
Discussion about this post