നെയ്യാറ്റിന്‍കര: കൊല്ലപ്പെട്ട സനലിന്റെ കുടുംബത്തിന് സുരേഷ് ഗോപി എംപി മൂന്ന് ലക്ഷം രൂപ കൈമാറി. വീടിന്റെ ജപ്തി ഒഴിവാക്കാനാണ് സുരേഷ് ഗോപി പണം നല്‍കിയത്. ജോലിയും മറ്റ് ആനുകൂല്യങ്ങളും ആവശ്യപ്പെട്ടുകൊണ്ട് സനലിന്റെ കുടുംബം നടത്തുന്ന സമരപ്പന്തലിലെത്തിയാണ് സുരേഷ് ഗോപി പണം കൈമാറിയത്.
വീട് പണയംവെച്ച് വനിതാ വികസന കോര്‍പ്പറേഷനില്‍ നിന്ന് ലോണ്‍ എടുത്തിരുന്നു. ജപ്തി ഭീഷണി നേരിടുന്ന കുടുംബത്തിന് സഹായവ വാഗ്ദാനവുമായി ക്രിസ്മസ് ദിനത്തിലാണ് സുരേഷ് ഗോപി രംഗത്ത് വന്നത്. അതേസമയം വനിത വികസന കോര്‍പപ്പറേഷന്‍ അധികൃതരുമായി ചര്‍ച്ച നടത്തിയെന്നും വായ്പാ തിരിച്ചടവിന് വിജിക്ക് ഇളവുകള്‍ അനുവദിക്കുന്നത് പരിഗണിക്കാമെന്ന് ഉറപ്പ് ലഭിച്ചെന്നും സുരേഷ് ഗോപി എംപി വ്യക്തമാക്കി. അതോടൊപ്പം വിജിക്ക് ജോലി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.