കൂലിപ്പണിക്കാരൻ, പ്രാരാബ്ധങ്ങളുടെ നടുവിൽ; എങ്കിലും സത്യസന്ധത കൈവിടാതെ പാണ്ടിരാജ്, കളഞ്ഞുകിട്ടിയ ബെൽറ്റും അതിലെ അറയിൽ കണ്ടെത്തിയ ഒന്നേകാൽ ലക്ഷം രൂപയും ഉടമയ്ക്ക് നൽകി

മൂവാറ്റുപുഴ: പ്രാരബ്ധങ്ങളുടെ നടുവിൽ നിൽക്കുമ്പോഴും സത്യസന്ധത കൈവിടാതെ കൂലിപ്പണിക്കാരനായ തമിഴ്‌നാട് സ്വദേശി പാണ്ടിരാജ്. കളഞ്ഞു കിട്ടിയ ഒന്നേകാൽ ലക്ഷം രൂപ ഉടമയ്ക്കു തിരികെ കൊടുത്താണ് പാണ്ടിരാജ് മാതൃകയായത്. വാഴക്കുളം ടൗണിൽ കല്ലൂർക്കാട് ജംക്ഷനിൽ നിന്നാണു റോഡിൽ വീണുകിടക്കുന്ന നിലയിൽ അരയിൽ കെട്ടുന്ന ബെൽറ്റും അതിലെ അറയിൽ ഒന്നേകാൽ ലക്ഷം രൂപയും പാണ്ടിരാജിനു ലഭിച്ചത്.

‘മകളുടെ കഥ സിനിമയാക്കണം, അതിൽ എനിക്കൊരു ചാൻസും വേണം’ പുതിയ ആവശ്യവുമായി ജിഷയുടെ അമ്മ രാജേശ്വരി, മമ്മൂട്ടിയും മോഹൻലാലും തന്നെ കാണാൻ വന്നില്ലെന്ന് പരാതിയും

ബെൽറ്റിൽ പണം കണ്ട് ബെൽറ്റും പണവും തട്ടിയെടുക്കാൻ ഇതിനിടെ പലരും ശ്രമം നടത്തി. ബെൽറ്റ് അവരുടേതാണെന്നു പറഞ്ഞായിരുന്നു തർക്കം. എന്നാൽ, ഇവർക്കാർക്കും ബെൽറ്റ് നൽകാൻ പണ്ടിരാജ് തയ്യാറായിരുന്നില്ല. തുടർന്ന് പണവും ബെൽറ്റും വാഴക്കുളത്തെ ഒരു വ്യാപാരിയെ ഏൽപിച്ചു. യഥാർഥ ഉടമയെ കണ്ടെത്തി ബെൽറ്റും പണവും തിരിച്ചേൽപ്പിക്കണമെന്നായിരുന്നു പാണ്ടിരാജിന്റെ ആവശ്യം.

ഉടനടി വ്യാപാരി വാഴക്കുളത്തെ മർച്ചന്റ്‌സ് അസോസിയേഷൻ ഭാരവാഹികളുമായി ബന്ധപ്പെട്ട് പൊലീസിനെ വിവരം അറിയിച്ചു. തുടർന്നു നടത്തിയ അന്വേഷണത്തിൽ പണം നഷ്ടപ്പെട്ട ആളെ കണ്ടെത്തുകയായിരുന്നു. ബാങ്കിൽ അടയ്ക്കാൻ കൊണ്ടുവന്ന പണം ബെൽറ്റ് അഴിഞ്ഞു നഷ്ടപ്പെടുകയായിരുന്നു. പണം പൊലീസും മർച്ചന്റ്‌സ് അസോസിയേഷൻ ഭാരവാഹികളും ചേർന്നു പിന്നീടു യഥാർഥ ഉടമയെ തിരിച്ചേൽപ്പിച്ചു.

പാണ്ടിരാജ് ഈ സമയത്തു കൂലിപ്പണിക്കു പോയിരിക്കുകയായിരുന്നു. മൊബൈൽഫോൺ ഇല്ലാത്തതു മൂലം ആളെ കണ്ടെത്താനും കഴിഞ്ഞില്ല. പിന്നീടു വ്യാപാരികൾ ഇദ്ദേഹത്തെ അന്വേഷിച്ചു കണ്ടെത്തി ആദരിക്കുകയും ചെയ്തു.

Exit mobile version