ഇടുക്കിയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ വീണ്ടും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്; ആയുധമാക്കാന്‍ യുഡിഎഫ്

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനായി വാദിച്ച പിടി തോമസിന് പകരം ഡീന്‍ കുര്യാക്കോസിനെ സ്ഥാനാര്‍ത്ഥിയാക്കിയെങ്കിലും തോല്‍വി ഒഴിവാക്കാനായില്ല

ഇടുക്കി: കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായ കസ്തൂരിരംഗന്‍ വിഷയം, ഇത്തവണ പ്രധാന പ്രചാരണ ആയുധമാക്കുകയാണ് ഇടുക്കിയില്‍ യുഡിഎഫിന്റെ തീരുമാനം. റിപ്പോര്‍ട്ടിലെ നിയമ ഭേദഗതി ഉമ്മന്‍ ചാണ്ടിയുടെ നേട്ടമായി ഉയര്‍ത്തിക്കാട്ടാനാണ് യുഡിഎഫിന്റെ നീക്കം.

ഇടുക്കിയില്‍ കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ താളം തെറ്റിച്ചത് കസ്തൂരിരംഗന്‍ വിഷയത്തിലെ മലയോരമേഖലയുടെ കടുത്ത എതിര്‍പ്പാണ്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനായി വാദിച്ച പിടി തോമസിന് പകരം ഡീന്‍ കുര്യാക്കോസിനെ സ്ഥാനാര്‍ത്ഥിയാക്കിയെങ്കിലും തോല്‍വി ഒഴിവാക്കാനായില്ല. എന്നാല്‍ ഇത്തവണ കസ്തൂരിരംഗന്‍ വിഷയം ഉയര്‍ത്തി അതേ നാണയത്തില്‍ തിരിച്ചടിക്കാനാണ് യുഡിഎഫിന്റെ ശ്രമം.

പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ ജോയ്‌സ് ജോര്‍ജ്, ജനങ്ങളെ വഞ്ചിച്ചെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. അതേസമയം പാര്‍ലമെന്റിലെ തന്റെ നിരന്തര ഇടപെടലിന്റെ ഫലമാണ് ഭേദഗതിയെന്നാണ് ഇടുക്കി എംപി ജോയ്‌സ് ജോര്‍ജിന്റെ വാദം. ഉമ്മന്‍ ചാണ്ടിയുടെ കാലത്തുണ്ടാക്കിയ കുരുക്ക് അഴിക്കാനുള്ള ശ്രമത്തിലാണ് ഞങ്ങളെന്നും ജോയ്‌സ് ജോര്‍ജ് പറയുന്നു.

Exit mobile version