ഇടുക്കി : വിനോദ സഞ്ചാരത്തിനെത്തിയ കുടുംബത്തിലെ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു. ഇടുക്കി വെൻമണിക്ക് സമീപം കാറ്റാടിക്കടവിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തത്. മലയിഞ്ചി കട്ടിക്കയം തെങ്ങനാനിക്കൽ ജ്യോതിഷ് ആണ് ഇടിമിന്നലേറ്റ് മരിച്ചത്. 30 വയസായിരുന്നു. ഒപ്പമുണ്ടായിരുന്ന സഹോദരൻ അമൽ സുരേഷും, മറ്റ് രണ്ട് ബന്ധുക്കൾക്കും സാരമായി പരിക്കേറ്റു. ഇവരെ തൊടുപുഴ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
18 വയസ്സിന് മുകളിലുളള എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ്: കോവിഷീല്‍ഡിന് 600 രൂപ, കോവോവാക്‌സിന് 900 രൂപ
മലയിഞ്ചി പെരിങ്ങാശ്ശേരിയിൽ നിന്ന് വന്ന കുടുംബമാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെ കാറ്റാടിക്കടവ് വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയതായിരുന്നു ഇവർ. ജ്യോതിഷിൻറെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം, കഴിഞ്ഞ ദിവസം കണ്ണൂരിലും ഒരാൾ ഇടിമിന്നലേറ്റ് മരണപ്പെട്ടിരുന്നു. കണ്ണൂർ കൂത്തുപറമ്പ് കരിയിൽ കൂട്ടപ്പുന സ്വദേശി ജോയ് (50) ആണ് മരിച്ചത്. വെൽഡിങ് തൊഴിലാളിയാണ് ജോയി. തിരുവനന്തപുരം പോത്തൻകോട്ട് പത്ത് പേർക്ക് ഇടിമിന്നലേറ്റു. ഇതിൽ ഒമ്പത് പേർ തൊഴിലുറപ്പ് തൊഴിലാളികളും ഒരാൾ വീട്ടമ്മയുമാണ്.