മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ഗായകന്‍ എംജി ശ്രീകുമാറും ഭാര്യ ലേഖയും. പ്രണയത്തിനും ലിവിങ് ടുഗദറിനും ശേഷമാണ് എംജിയും ലേഖയും വിവാഹിതരാകുന്നത്. പാട്ടും കംപോസിങ്ങും റിയാലിറ്റി ഷോയുമായി സജീവമാണ് എംജി എങ്കില്‍ ലേഖ യൂട്യൂബ് ചാനലുമായി സജീവമാണ്.
തങ്ങളുടെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമെല്ലാം എംജിയും ലേഖയും പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്. തങ്ങള്‍ക്കെതിരെയുള്ള മോശം പ്രചരണങ്ങള്‍ക്ക് താരദമ്പതികള്‍ നല്‍കിയ മറുപടിയും ആരാധകരുടെ കയ്യടി നേടിയിരുന്നു. എംജിയുടേയും ലേഖയുടേയും തുറന്നു പറച്ചിലുകള്‍ക്ക് സോഷ്യല്‍ മീഡിയ കൈയ്യടിച്ചിരുന്നു. ഇപ്പോഴിതാ ലേഖ പങ്കുവച്ച ചിത്രം വീണ്ടും ശ്രദ്ധ നേടുകയാണ്.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മകള്‍ ശില്‍പക്കൊപ്പം നില്‍ക്കുന്ന ചിത്രമാണ് ലേഖ പോസ്റ്റ് ചെയ്തത്. പോസ്റ്റ് വൈറല്‍ ആകുകയും ചെയ്തു. രണ്ട് ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. ഒരെണ്ണം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്നുളള ചിത്രമാണ്.
അമ്മയുടെയും മകളുടെയും ചിത്രത്തിന് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഇരുവരെയും ഒരുമിച്ചു കാണാനായതില്‍ സന്തോഷമുണ്ടെന്ന് പലരും കുറിച്ചു. മകള്‍ നാട്ടില്‍ എത്തിയോ എന്നാണ് അധികം പേരും ചോദിക്കുന്നത്. നാലാഴ്ചത്തേയ്ക്ക് എത്തിയെന്ന് മറുപടിയും കൊടുത്തിട്ടുണ്ട്.
മകളും സുഹൃത്തുക്കളും നില്‍ക്കുന്ന മറ്റൊരു ചിത്രവും ലേഖ പങ്കുവെച്ചിട്ടുണ്ട്. അടുത്തിടെയാണ് മകളെക്കുറിച്ച് ലേഖ വെളിപ്പെടുത്തിയത്. കുടുംബത്തോടൊപ്പം അമേരിക്കയിലാണ് മകള്‍ താമസിക്കുന്നത്.
തനിക്കൊരു മകളുണ്ടെന്നുള്ള വിവരം ലേഖ തന്നെയായിരുന്നു വെളിപ്പെടുത്തിയത്. ഗൃഹലക്ഷ്മി മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ലേഖ മകളെക്കുറിച്ച് പറഞ്ഞത്. ‘ശ്രീകുട്ടനെ പറയേണ്ടതെല്ലാം പറഞ്ഞുകഴിഞ്ഞു. ഇനി എന്നെ കുറിച്ചാകട്ടെ എന്ന് തീരുമാനിച്ചിട്ടുണ്ടാകാം. എനിക്ക് മറച്ചുപിടിക്കാന്‍ ഒന്നുമില്ല. എനിക്കൊരു മോളുണ്ടെന്നത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. കല്യാണം കഴിഞ്ഞു അമേരിക്കയിലാണ്. ഞങ്ങള്‍ ഹാപ്പിയാണ് അവരും ഹാപ്പി’ എന്നായിരുന്നു പറഞ്ഞത്.
ഇത് വൈറല്‍ ആയിരുന്നു. പിന്നീട് സോഷ്യല്‍ മീഡിയയിലെ പ്രചാരണങ്ങളോട് പ്രതികരിച്ചു കൊണ്ടും ലേഖ മകളെ കുറിച്ച് പറഞ്ഞിരുന്നു. ”താന്‍ ദൈവത്തോട് നല്ലൊരു സുഹൃത്തിനെ ചോദിച്ചു, അങ്ങനെ ദൈവം അയച്ചു തന്നതാണ് മകളെ” എന്നായിരുന്നു അന്ന് ലേഖ കുറിച്ചത്.
2000 ലാണ് എംജിയും ലേഖയും വിവാഹിതരാകുന്നത്. ലിവിങ് ടുഗദറിന് ശേഷമായിരുന്നു വിവാഹം. ‘ഇന്നേ വരെ ഞങ്ങള്‍ തമ്മില്‍ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. ഇനി ഒരു പ്രശ്നവും ഉണ്ടാവുകയും ഇല്ല. ഇത് വലിയൊരു അഹങ്കാരമായി പറയുന്നതല്ല. അവളുടെ സന്തോഷത്തില്‍ ഞാനും, എന്റെ സന്തോഷത്തില്‍ അവളും കൈ കടത്താറില്ല. എനിക്ക് ഇഷ്ട്ടം ഉള്ളതൊക്കെ അവള്‍ ചെയ്തു തരുന്നു എന്നാണ് ശ്രീകുമാറും പറയുന്നത്.