തിരുവനന്തപുരം: ആചാരസംരക്ഷണമെന്ന മുദ്രാവാക്യമുയര്‍ത്തി ശബരിമല കര്‍മസമിതി നേതൃത്വത്തില്‍ സംഘടിപ്പിച്ച അയ്യപ്പജ്യോതിയില്‍ എക്സൈസ് കമ്മീഷണറും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനുമായ ഋഷിരാജ് സിംഗ് പങ്കെടുത്തുവെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
വ്യാജ വാര്‍ത്താ വ്യാപകമായി ഷേയര് ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് പോലീസ് കേസ് എടുത്തത്. വ്യാജ പ്രചരണത്തിനെതിരേ കേസെടുക്കാന്‍ ഋഷിരാജ് സിംഗ് തന്നെയാണ് പോലീസിന് നിര്‍ദ്ദേശം നല്‍കിയത്. സംഭവത്തില്‍ ഇതുവരെ ആരും അറസ്റ്റിലായിട്ടില്ല. ബുധനാഴ്ചയാണ് സംസ്ഥാനത്തുടനീളം ബിജെപി പിന്തുണയോടെ ശബരിമല കര്‍മസമിതി അയ്യപ്പജ്യോതി സംഘടിപ്പിച്ചത്.
Discussion about this post