തിരുവനന്തപുരം: സപ്ലൈകോ വിഷു-ഈസ്റ്റര്‍- റംസാന് ഫെയറുകള്‍ ഏപ്രില്‍ 11 മുതല്‍ ആരംഭിക്കുമെന്ന് സിവില്‍ സപ്ലൈസ് മന്ത്രി ജിആര്‍ അനില്‍ അറിയിച്ചു.
സംസ്ഥാനതല ഉദ്ഘാടനം 11ന് തിരുവനന്തപുരത്ത് തമ്പാനൂര്‍ ഔട്ട്ലെറ്റില് വൈകിട്ട് 4 മണിയ്ക്ക് മന്ത്രി ജിആര്‍ അനില്‍ നിര്‍വഹിക്കും. സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഏപ്രില്‍ 11 മുതല്‍ മെയ് 3 വരെയാണ് ഫെയറുകള്‍ സംഘടിപ്പിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.
ഉത്സവ സീസണിലെ വിപണി ഇടപെടലിലൂടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും ഗുണനിലവാരമുള്ള ഭക്ഷ്യോത്പന്നങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുമാണ് ഫെയറുകള്‍ സംഘടിപ്പിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
Discussion about this post