രാജ്യാന്തര കൊച്ചി റീജിയണൽ ചലച്ചിത്രമേളയുടെ ഭാഗമായി നടത്തിയ ഓപ്പൺ ഫോറത്തിൽ പങ്കെടുക്കാനെത്തിയ റിമ കല്ലിങ്കലിനെതിരെ വസ്ത്രധാരണത്തിന്റെ പേരിൽ കടുത്ത സൈബർ ആക്രമണം. മിനി സ്‌കർട്ട് ധരിച്ചാണ് താരം എത്തിയത്. ഇതിന്റെ പേരിലാണ് ആക്രമണം കടുക്കുന്നത്. പരിപാടിയുടെ ദൃശ്യങ്ങൾ വിവിധ യൂട്യൂബ് ചാനലുകളിൽ പോസ്റ്റ് ചെയ്തപ്പോഴാണ് റിമയ്ക്ക് നേരേ ആക്രമണം നടന്നത്.
ഭൂമിയിലെ 99 ശതമാനം ജനങ്ങളും ശ്വസിക്കുന്നത് മലിനവായുവെന്ന് ലോകാരോഗ്യ സംഘടന
സിനിമയിലെ ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് സംസാരിക്കാൻ വന്നപ്പോൾ ധരിച്ചിരുന്ന വസ്ത്രം കണ്ടോ? മാന്യമായി വസ്ത്രം ധരിച്ചുകൂടെ.. എന്ന ചോദ്യങ്ങളാണ് സദാചാര വാദികൾ ഉന്നയിക്കുന്നത്. ഇതാദ്യമായല്ല വസ്ത്രധാരണത്തിന്റെ പേരിൽ റിമ വിമർശനത്തിന് ഇരയാകുന്നത്. ഇത്തരം വിഷയങ്ങൾ താൻ കാര്യമാക്കുന്നില്ലെന്നും ഒരു സ്ത്രീയെന്ന നിലയിൽ തനിക്ക് ആഗ്രഹമുള്ള കാര്യങ്ങൾ ചെയ്യുമെന്നും റിമ മറുപടിയായി കുറിച്ചു. ചർച്ചയിൽ വളരെ പ്രസക്തമായ കാര്യങ്ങളാണ് റിമ സംസാരിച്ചത്.
റിമ കല്ലിങ്കൽ വേദിയിൽ പറഞ്ഞത്;
‘ഇന്റേണൽ കമ്മിറ്റി എന്ന ആശയം ചർച്ച ചെയ്ത് തുടങ്ങുന്ന സമയത്ത് വൈറസ് എന്ന സിനിമയിൽ ഞങ്ങൾ ഒരു ഐ.സി രൂപീകരിക്കുകയും അത് നടപ്പിലാക്കുകയും ചെയ്തതാണ്. ഏറ്റവും എളുപ്പത്തിൽ ചെയ്യാവുന്ന ഒരു കാര്യമാണിത്. മൂന്നേ മൂന്ന് ആളുകളെ കൃത്യമായി കണ്ടെത്തണം. അതിലൊരാൾ ആക്ടിവിസ്റ്റായിരിക്കണം, സ്ത്രീയായിരിക്കണം, നിയമവശങ്ങൾ നന്നായി അറിയുന്നയാളായിരിക്കണം, മുതിർന്ന ഒരാളായിരിക്കണം. നമ്മൾ ഒരു തൊഴിലിടം ഒരുമിച്ച് കൊണ്ടുവരുമ്പോൾ, ഒരുപാട് പേരെ ഒരു സിനിമാ നിർമാണ ഇടത്തിലേക്ക് കൊണ്ടുവരുമ്പോൾ അവിടം കളങ്കരഹിതമാവണം എന്ന മാനസികാവസ്ഥ മാത്രമേ ഇതിനാവശ്യമുള്ളൂ. ലൈംഗിക അതിക്രമം എന്നതിൽ മാത്രം അത് ഒതുക്കിനിർത്താൻ ഞാനാഗ്രഹിക്കുന്നില്ല.