ശബരിമല: ശബരിമലയില്‍ റിപ്പോര്‍ട്ടിംഗിന് എത്തിയ റിപ്പബ്‌ളിക്ക് ടിവി മാധ്യമപ്രവര്‍ത്തകയെ അക്രമിച്ച പ്രതിഷേധക്കാര്‍ക്കെതിരെ കേസ് കൊടുക്കുമെന്ന് അര്‍ണബ് ഗോസ്വാമിക്ക് ഉറപ്പ് നല്‍കി രാഹുല്‍ ഈശ്വര്‍.
ശബരിമല വിഷയത്തില്‍ റിപ്പോര്‍ട്ടിംഗിനു വന്ന റിപ്പബ്‌ളിക്ക് ചാനല്‍ റിപ്പോര്‍ട്ടര്‍ പൂജ പ്രസന്നയെ പ്രതിഷേധക്കാര്‍ തടയുകയും അവര്‍ വന്ന വാഹനം തല്ലി തകര്‍ക്കുകയും ചെയ്തിരുന്നു. റിപ്പോര്‍ട്ടറെ അസഭ്യം പറഞ്ഞ പ്രതിഷേധക്കാര്‍ അവരുടെ പക്കലുണ്ടായിരുന്ന ഐപാഡ് മോഷ്ടിക്കുകയും ചെയ്തു. ഇവര്‍ക്കെതിരെ കേസ് നല്‍കുമെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
റിപ്പബ്‌ളിക്ക് ചാനലില്‍ സംസാരിക്കുന്നതിനിടെയായിരുന്നു രാഹുല്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇത് തെറ്റായ പ്രവണതയാണെന്നും. ഗാന്ധിയന്‍ മാര്‍ഗമാണ് ഞങ്ങളുടെതെന്നും ആക്രമണത്തിനെതിരെ കേസ് കൊടുക്കുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
ശക്തമായ ഭാഷയിലാണ് റിപ്പബ്‌ളിക്ക് ടിവി അവതാരകന്‍ അര്‍ണബ് രാഹുലിനെ വിമര്‍ശിച്ചത്. നിങ്ങള്‍ എന്താണ് രാഹുല്‍ ഈശ്വര്‍ ചെയ്യുന്നത്? എന്താണ് നിങ്ങള്‍ക്ക് ഈ ആക്രമണത്തിലുള്ള പങ്ക് ? നിങ്ങള്‍ക്ക് ഇതിനെതിരെ കേസ് കൊടുക്കുവാന്‍ കഴിയുമോ എന്ന് അര്‍ണാബ് ചോദിച്ചു. ഒടുവില്‍ രാഹുല്‍ ക്ഷമ ചോദിക്കുകയും കേസ് നല്‍കാമെന്ന് ഉറപ്പു നല്‍കുകയുമായിരുന്നു.
പ്രതിഷേധം എന്ന പേരില്‍ വലിയ അക്രമണങ്ങളാണ് നിലയ്ക്കലില്‍ പ്രതിഷേധക്കാര്‍ അഴിച്ചു വിടുന്നത്. റിപ്പബ്‌ളിക്ക് ടിവി മാധ്യമപ്രവര്‍ത്തകരെ കൂടാതെ ന്യൂസ് 18, റിപ്പോര്‍ട്ടര്‍, ന്യൂസ് മിനിറ്റ് എന്നിവിടങ്ങളിലെ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമം ഉണ്ടായി.
Discussion about this post