പകൽ നാട്ടിൽ കറങ്ങി നടന്ന് പശുക്കളെ കണ്ടുവെയ്ക്കും; രാത്രിയിൽ വാഹനത്തിൽ കയറ്റി കൊണ്ടുപോകും; പശു മോഷണം പതിവാക്കിയ മലപ്പുറം സ്വദേശികൾ പിടിയിൽ, സംഘത്തിൽ ദമ്പതികളും

പാലക്കാട്: പകൽ പ്രദേശങ്ങളിൽ ബൈക്കിൽ ചുറ്റി നടന്ന് രാത്രി പശുക്കളെ മോഷ്ടിച്ച് കടത്തി വിൽക്കുന്ന സംഘത്തിലെ മൂന്ന് പേർ പിടിയിൽ. സംഭവത്തിൽ മലപ്പുറം സ്വദേശികളായ മുഹമ്മദ് ഹഫീഫ് (28), ഭാര്യ അൻസീന(25), അൻസീനയുടെ സഹോദരൻ അനസ് (27) എന്നിവരെ പാലക്കാട് ടൗൺ നോർത്ത് പോലീസ് അറസ്റ്റ് ചെയ്തു. ശേഖരീപുരം ഭാഗത്ത് പശുവിനെ മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു പ്രതികൾ പിടിയിലായത്.

പകൽ സമയങ്ങളിൽ പശുക്കളുള്ള വീട് കണ്ടുവെക്കാനായി മുഹമ്മദ് ഹാഫിഫും അൻസീനയുമാണ് സ്‌കൂട്ടറിൽ പട്ടണത്തിലും പരിസരപ്രദേശങ്ങളിലും കറങ്ങി നടക്കുക. തുടർന്ന് രാത്രി മറ്റ് രണ്ട് പേർക്കൊപ്പം എത്തി പശുക്കളെ അഴിച്ചുകൊണ്ട് പോകുകയുമാണ് പതിവ്. സീറ്റ് എടുത്തുമാറ്റിയ ട്രാവലറിൽ കയറ്റിയ പശുക്കളെ മഞ്ചേരി ചന്തയിൽ കൊണ്ടുപോയി വിൽക്കുകയാണ് പതിവെന്നും പോലീസ് പറയുന്നു.

also read- വാഹനത്തിൽ ഇടിച്ചത് ചോദ്യം ചെയ്തു; ക്രൈംബ്രാഞ്ച് ഇൻസ്‌പെക്ടർക്ക് കൊല്ലത്ത് വെച്ച് നടുറോഡിൽ ക്രൂര മർദ്ദനം; നാട്ടുകാർ തടഞ്ഞിട്ടും നിർത്താതെ ആക്രമണം, മൂന്ന് പേർ അറസ്റ്റിൽ

പശുക്കളെ കടത്തിക്കൊണ്ടുപോകാനായി വാഹനത്തിൽ സീറ്റ് അഴിച്ചുമാറ്റി പ്രത്യേകം രൂപകല്പന ചെയ്തിട്ടുണ്ടെന്നും പോലീസ് കണ്ടെത്തി. പശുക്കളെ കാണാനില്ലെന്ന് നിരന്തരം പരാതികൾ ലഭിച്ചതോടെയാണ് ടൗൺ നോർത്ത് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചത്.

Exit mobile version