കൊച്ചി: കാലടി ശ്രീ ശങ്കരാചര്യ യൂണിവേഴ്സിറ്റി വുമെണ്‍സ് ഹോസ്റ്റലില്‍ നിന്നും വാര്‍ഡന്റെ നിര്‍ദേശപ്രകാരം തന്നെ പുറത്താക്കിയെന്നാരോപിച്ച് ട്രാന്‍സ് വുമണ്‍ നാദിറ മെഹ്റിന്‍. ഫേസ്ബുക്ക് ലൈവില്‍ വന്നാണ് നാദിറ ഈ കാര്യം അറിയിച്ചത്.
തന്റെ റൂമുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് താന്‍ സാറിനെ വിളിച്ചിരുന്നുവെന്നും എന്നാല്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ റോഡില്‍ കിടന്നോളാനാണ് സാര്‍ പറഞ്ഞതെന്നും വീഡിയോയില്‍ നാദിറ പറയുന്നു. ഇതൊരു ഗുരുതര വീഴ്ചയാണ്.
താനൊരു ട്രാന്‍സ് പേഴ്സണ്‍ ആയത് കൊണ്ട് മാത്രമാണ് തന്നോട് ഇത്തരത്തില്‍ പെരുമാറിയതെന്നും ഈ വിഷയത്തില്‍ ഇടപെടാന്‍ പറ്റുന്നവരൊക്കെ ഇടപെടണമെന്നും നാദിറ പറഞ്ഞു. നിയമപരമായിട്ട് പോവാന്‍ തന്നെയാണ് ഉദ്ദേശിക്കുന്നതെന്നും നാദിറ വ്യക്തമാക്കി.
നാദിറ പറയുന്നത് ഇങ്ങനെ: താന്‍ ഇപ്പോളുള്ളത് ശ്രീ ശങ്കരാചര്യ യൂണിവേഴ്സിറ്റി ഓഫ് സാന്‍സ്‌ക്രിറ്റിന്റെ മെയിന്‍ സെന്ററായിട്ടുള്ള കാലടിയിലാണ്. ഞാന്‍ ഇവിടെ വുമെന്‍ ഹോസ്റ്റലായിട്ടുള്ള പ്രിയംവദയിലെ ഡെപൂട്ടി വാര്‍ഡന്റെ റൂമില്‍ താല്‍ക്കാലികമായിട്ട് താമസിക്കുന്നയാളാണ്.
അര്‍ധ രാത്രി 12 മണിയോടെ തന്നെ ഇവിടത്തെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്. എന്താണ് കാരണം എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ ഒരു ബുദ്ധിമുട്ടുമായി ബന്ധപ്പെട്ട് സാറിനെ വിളിച്ചിരുന്നു.
റൂമിലെ ഫാന്‍ വര്‍ക്ക് ചെയ്യുന്നില്ലായിരുന്നു. എനിക്ക് ഹോര്‍മോണ്‍ ട്രീറ്റ്മെന്റ് എടുക്കുന്നതിന്റെ ഭാഗമായി ഫാന്‍ അത്യാവശ്യമാണ്. അല്ലെങ്കില്‍ മറ്റൊരു റൂമിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സാറിനെ വിളിച്ച സമയത്ത് നാദിറയ്ക്ക് ബുദ്ധിമുട്ടാണെങ്കില്‍ റോഡില്‍ കിടന്നോളു എന്ന് വളരെ വ്യക്തമായി സാര്‍ പറഞ്ഞു. സാറ് മനസ്സിലാക്കിയിടത്തോളം ഈ കോളേജിലെ അല്ലെങ്കില്‍ ഈ ലോകത്തുള്ള എല്ലാ ട്രാന്‍സ് പേഴ്സണ്‍സും റേജില്‍ നില്‍ക്കുന്നവരാണെന്ന ധാരണയിലാണ് എന്നോട് സംസാരിച്ചിരിക്കുന്നത്.
പുറത്ത് റൂമെടുത്ത് താമസിക്കാന്‍ കഴിയാത്ത സാമ്പത്തിക ശേഷി ഇല്ലാത്തത് കൊണ്ട് മാത്രമാണ് ഇവിടെ റൂം എടുത്ത് താമസിക്കേണ്ടി വന്നത്. ഇതൊരു സ്ത്രീയോടാണെങ്കില്‍ പോലും ഇങ്ങനെ ചെയ്യില്ലായിരുന്നു. ഞാനൊരു ട്രാന്‍സ് പേഴ്സണ്‍ ആയത് കൊണ്ട് മാത്രമാണ് തന്നോട് ഇത്തരത്തില്‍ പെരുമാറിയത്. നിയമപരമായിട്ട് പോവാന്‍ തന്നെയാണ് തയ്യാര്‍. നാദിറ പറയുന്നു.