മൂവാറ്റുപുഴ: മൂവാറ്റുപുഴയ്ക്ക് സമീപം പായിപ്രയിലെ കുട്ടികൾ മാത്രമുള്ള വീട് ജപ്തി ചെയ്തതുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ അർബൻ ബാങ്കിനെതിരെ നടക്കുന്ന പ്രചാരണം രാഷ്ട്രീയ പ്രേരിതമെന്ന് പ്രസിഡന്റും കേരളബാങ്ക് ചെയർമാനുമായ ഗോപി കോട്ടമുറിയിക്കൽ.
ഉച്ചയ്ക്ക് 2.05 വീട്ടിലെത്തിയാണ് ബാങ്ക് ജീവനക്കാർ നപടികൾ പൂർത്തിയാക്കി മടങ്ങിയത്. പിന്നീട് രാത്രി 7 മണിക്കുശേഷം എംഎൽഎ മാത്യു കുഴൽമാടനും കൂട്ടരും ചേർന്ന് വീട്ടിലെത്തി, കുട്ടികളെ പുറത്താക്കി വീട് പൂട്ടിയെന്നും മറ്റും പറഞ്ഞ് പ്രശ്‌നം സൃഷ്ടിക്കുകയായിരുന്നു എന്നുമാണ് ഗാപി കോട്ടമുറിയിക്കലിന്റെ വിശദീകരണം.
എംഎൽഎ വിവരം തന്നെ വിളിച്ച് പറഞ്ഞിരുന്നെങ്കിൽ അപ്പോൾ തന്നെ താക്കോൽ തിരികെ ഏൽപ്പിക്കുമായിരുന്നു. പലപ്പോഴും ബാങ്ക് ജീവനക്കാർ ചെല്ലുമ്പോൾ വീട്ടുടമയായ അജേഷ് അവിടെ ഉണ്ടാവാറില്ല. ആശുപത്രിയിൽ ആണെന്നുള്ള വിവരം പാർട്ടി പരിപാടി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് മനസ്സിലായത്. അപ്പോൾ തന്നെ താക്കോൽ വീട്ടുകാരെ ഏൽപ്പിക്കാൻ ജീവനക്കാരെ ചുമതലപ്പെടുത്തിയിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തി.
also read- മൂന്നാമതും വിവാഹം കഴിച്ചു; മുൻഭാര്യയുടെ കുടുംബം യുവാവിനെ കൊലപ്പെടുത്തി കിണറ്റിൽ തള്ളി
വീട്ടിലെത്തിയാൽ എംഎൽഎ യോട് ഒപ്പമുള്ളവർ കയ്യേറ്റം ചെയ്യുമോ എന്ന് ഭയന്ന് ജീവനക്കാർ താക്കോൽ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് തിരികെ പോരുകയായിരുന്നുവെന്നും ഗോപി കോട്ടമുറിയിക്കൽ വ്യക്തമാക്കി.