കൊച്ചി: ഉദയംപേരൂര്‍ പോലീസ് സ്റ്റേഷനിലെ നന്മ നിറഞ്ഞ പോലീസിന്റെ വെളിച്ചമാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. ഓര്‍മ്മ നഷ്ടപ്പെട്ട വൃദ്ധന് പോലീസ് പരിസരത്ത് അലഞ്ഞ് തിരിഞ്ഞ് നടക്കുന്നത് കണ്ട പോലാസുകാരന് അദ്ദേഹത്തെ സ്റ്റേഷനിലേക്ക് കൊണ്ടുവന്ന് ചോറി വാരിക്കൊടുക്കുന്നു. യുവാക്കള്‍ ഏറ്റെടുത്ത ഈ വീഡിയോ ആണ് വൈറലാകുന്നത്. വീഡിയോ കണ്ട് കണ്ണ് നിറഞ്ഞവര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പോലീസിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നു.
ഒരു ഫോണ്‍ കോളാണ് വൃദ്ധന് രക്ഷയായത്. കായല്‍തീരത്തെ കണ്ടല്‍ക്കാടുകളില്‍ ഒരു വൃദ്ധന് ഇരിക്കുന്നുണ്ടെന്ന് സമീപവാസിയാണ് പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് ഉദയംപേരൂര്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ ഓഫീസര്‍മാരായ അജയകുമാര്‍, ബിനു, ജിജു എന്നിവര്‍ ഉടന്‍ തന്നെ സ്ഥലത്തേക്കെത്തി. എന്നാല്‍ പേരോ നാടോ അദ്ദേഹത്തിന് ഓര്‍മ്മയുണ്ടായിരുന്നില്ല. ഉടന്‍ തന്നെ വാഹനത്തില്‍ ഇയാളെ സ്റ്റേഷനിലേക്ക് മാറ്റി. കുളിപ്പിച്ച് നല്ല വസ്ത്രങ്ങള്‍ ധരിപ്പിച്ച് ഭക്ഷണം വാങ്ങിനല്‍കി. എന്നാല്‍ ഭക്ഷണം വാരിക്കഴിക്കാന് കഴിയാതിരുന്ന വൃദ്ധന് പോലീസ് വായില്‍ കൊടുത്തു.
ശേഷം നടത്തിയ അന്വേഷണത്തില്‍ വടയാര്‍ സ്വദേശിയായ പവിത്രനാണ് ഇതെന്ന് മനസിലായി. പിന്നീട് ബന്ധുക്കളെ വിളിച്ച് വരുത്തി പവിത്രനെ വിട്ടയച്ചു. പോലീസിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നിറ കൈയ്യടിയാണ് കിട്ടുന്നത്.
Discussion about this post