മൂവാറ്റുപുഴ: മാതാപിതാക്കള്‍ വീട്ടിലില്ലാത്തപ്പോള്‍ നാല് കുട്ടികളെ പുറത്താക്കി വീട് ജപ്തി ചെയ്ത് കേരളാ ബാങ്ക്. പായിപ്രയിലാണ് സംഭവം.
ജപ്തി നടപടിയില്‍ പ്രതിഷേധിച്ച മാത്യു കുഴല്‍ നാടന്‍ എംഎല്‍എ വീടിന്റെ പൂട്ടു പൊളിച്ചു. പണമടയ്ക്കാന്‍ സാവകാശം വേണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു.
ദളിത് കുടുംബത്തിലെ ഗൃഹനാഥന്‍ ഹൃദ്രോഗത്തിന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കുട്ടികളുടെ മാതാവ് ആശുപത്രിയില്‍ കൂട്ടിരിക്കുകയായിരുന്നു.
കേരളാ ബാങ്ക് അധികൃതരാണ് വീട്ടിലെത്തി ജപ്തി ചെയ്തത്. ബാങ്ക് ജനറല്‍ മാനേജറുടെ നേതൃത്വത്തിലായിരുന്നു ജപ്തി നടപടികള്‍. ഒന്നര ലക്ഷം രൂപയോളം കുടുംബത്തിന് കടമുണ്ടായിരുന്നു. ബാങ്ക് അധികൃതര്‍ ജപ്തി നടപടികള്‍ക്കെത്തുമ്പോള്‍ നാല് കുട്ടികള്‍ മാത്രമായിരുന്നു വീട്ടില്‍.
കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ജപ്തി നടപടിയെന്നായിരുന്നു ബാങ്ക് എംഎല്‍എയെ അറിയിച്ചത്.