മലപ്പുറം: കേരളത്തില്‍ റമദാന് വ്രതാരംഭം നാളെ മുതല്‍. പാണക്കാട് സാദിഖലി തങ്ങളും പാളയം ഇമാമും പ്രഖ്യാപനം നടത്തി. പരപ്പനങ്ങാടിയില്‍ മാസപ്പിറവി ദൃശ്യമായതോടെയാണ് പ്രഖ്യാപനം.
റമദാന് ഒന്ന് ഞായറാഴ്ചയായിരിക്കുമെന്ന് മുജാഹിദ് വിഭാഗം ഇന്നലെ തന്നെ അറിയിച്ചിരുന്നു. മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തില്‍ റമദാന് വ്രതാരാംഭം ഞായറാഴ്ച ആയിരിക്കുമെന്ന് കേരള ഹിലാല്‍ കമ്മിറ്റി ചെയര്മാന് എം മുഹമ്മദ് മദനിയാണ് ഇന്നലെ പ്രഖ്യാപിച്ചത്. സുന്നി വിഭാഗങ്ങള്‍ തീരുമാനം അറിയിച്ചിരുന്നില്ല.
അതേസമയം മാസപ്പിറവി ദൃശ്യമായതോടെ സൗദി അറേബ്യയില്‍ ഇന്ന് റമദാന് വ്രതം ആരംഭിച്ചു. യുഎഇയിലും ഇന്ന് മുതല്‍ റമദാന് വ്രതം ആരംഭിച്ചു. സുദൈറില്‍ ആണ് മാസപ്പിറവി കണ്ടത്. യുഎഇയിലും ഇന്നായിരുന്നു റംസാന് വ്രതം ആരംഭിച്ചത്.
ഇന്നലെ മാസപ്പിറവി ദൃശ്യമല്ലാത്തതിനാല്‍ ഒമാനില്‍ ഇന്ന് ശഹബാന്‍ 30 പൂര്‍ത്തീകരിച്ച് നാളെയായിരിക്കും റംസാന് ഒന്ന് എന്ന് മാസപ്പിറവി നിര്‍ണയത്തിനുള്ള പ്രധാന സമിതി അറിയിച്ചിരുന്നു.
Discussion about this post