തിരുവനന്തപുരം: കഴക്കൂട്ടത്ത് സില്‍വര്‍ ലൈന്‍ പദ്ധതിക്ക് എതിരെ സംഘടിപ്പിച്ച പ്രതിരോധ യാത്രയില്‍ ബിജെപിയ്ക്ക് തിരിച്ചടി. പ്രായമായ ദമ്പതികളാണ് തങ്ങളുടെ ഭൂമി കെ റെയിലിന് നല്‍കും, പദ്ധതി നാടിന് ആവശ്യമാണ് എന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരനോട് പറഞ്ഞത്.
തങ്ങളുടെ സ്ഥലം സില്‍വര്‍ ലൈന്‍ പദ്ധതിക്കായി കൊടുക്കാന്‍ തയ്യാറാണെന്നും കെ റെയില്‍ നടപ്പിലാക്കണമെന്നും കഴക്കൂട്ടം സി.പി.എം കൗണ്‍സിലറായ എല്‍.എസ്. കവിതയുടെ വീട്ടുകാര്‍ പറഞ്ഞു. ഞങ്ങളുടെ സ്ഥലം ഭാവി തലമുറക്കായി കൊടുക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുകയാണ്. സാറിന്റെ അഭിപ്രായം ഞങ്ങള്‍ക്ക് വേണ്ടന്നാണ് പറഞ്ഞതെന്നും വീട്ടുകാര്‍ പറഞ്ഞു.
പിണറായി സിന്ദാബാദ് എന്ന മുദ്രാവാക്യവും കുടുംബാംഗങ്ങള്‍ മുഴക്കി. സ്ഥലം വിട്ട് കൊടുക്കുന്നതില്‍ പ്രശ്‌നമില്ല, വികസനം വരണം എന്നുമായിരുന്നു കുടുംബത്തിന്റെ നിലപാട്.
‘ഞങ്ങള്‍ക്ക് ഒരു രൂപയും വേണ്ട. വികസന പദ്ധതിക്ക് ഭൂമി നല്‍കാന്‍ തീരുമാനിച്ചു. ഞങ്ങള്‍ സര്‍ക്കാറിനോടൊപ്പമാണ്. ഞങ്ങളുടെ സ്ഥലം നാളത്തെ തലമുറക്ക് വേണ്ടി നല്‍കും. ആരുടെ കൂട്ടും വേണ്ടാതെ എനിക്ക് ഒന്നര മണിക്കൂര്‍ കൊണ്ട് ഗുരുവായൂരപ്പനെ കാണാന്‍ പോകണം. ഭൂമി പോകുന്നതില്‍ സന്തോഷമേയുള്ളൂ. കാരണം നാളത്തെ തലമുറക്ക് വേണ്ടിയാണ് ഈ വികസനം. നിങ്ങള്‍ എതിര്‍ത്താലും ഞങ്ങള്‍ നടപ്പാക്കും. ജീവന്‍ പോയാലും നടപ്പാക്കും. രണ്ട് പെണ്‍മക്കളുള്ള അമ്മയാണ് ഇത് പറയുന്നത്’, വീട്ടമ്മ എന്‍ ലീലാകുമാരി വി. മുരളീധരനോട് പറഞ്ഞു.
ഞങ്ങള്‍ പണ്ടുതൊട്ടേ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കൂടെയാണ്. പിണറായി സര്‍ക്കാരിന്റെ മികച്ച പ്രകടനത്തിന്റെ ഭാഗമായാണ് വീണ്ടും അധികാരത്തില്‍ വന്നതെന്നും വീട്ടുകാര്‍ പറഞ്ഞു.
വി. മുരളീധരന്റെ സില്‍വര്‍ ലൈന്‍ വിരുദ്ധ യാത്രയിലാണ് ബിജെപി തിരിച്ചടി നേരിട്ടത്,
സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ കഴക്കൂട്ടത്ത് വീട് സന്ദര്‍ശനത്തിന് എത്തിയപ്പോഴായിരുന്നു പദ്ധതിക്ക് അനുകൂലമായി വീട്ടുകാര്‍ സംസാരിച്ചത്.
വന സന്ദര്‍ശനത്തിന് ഇടയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കായി ഭൂമി നല്‍കാന്‍ തയ്യാറാണെന്ന് കുടുംബം വ്യക്തമാക്കിയത്. വി. മുരളീധരന് മുന്നില്‍ കെ റെയില്‍ വേണമെന്ന് ആവശ്യപ്പെട്ട കുടുംബം, മുഖ്യമന്ത്രി പിണറായി വിജയന് അനുകൂലമായ മുദ്രാവാക്യം മുഴക്കുകയും ചെയ്തു.
അതേസമയം, പദ്ധതിയെ അനുകൂലിച്ച് സംസാരിച്ചത് സി.പി.ഐ.എം വാര്‍ഡ് കൗണ്‍സിലറുടെ കുടുംബമായതുകൊണ്ടാണെന്ന് വി. മുരളീധരന്‍ പറഞ്ഞു.