തന്നെ ഉപേക്ഷിച്ച് ബംഗാൾ സ്വദേശിക്കൊപ്പം താമസമാക്കി; വീട്ടമ്മയെയും യുവാവിനെയും വീട് കയറി ആക്രമിച്ച് മുൻകാമുകൻ; ജഹാനയ്ക്ക് വെട്ടേറ്റത് തലയ്ക്ക്

കൊല്ലം: വീട്ടമ്മയുടെ വീട്ടിൽ അതിക്രമിച്ചുകയറി മുൻകാമുകൻ ബംഗാൾ സ്വദേശിയെയും വീട്ടമ്മയെയും വെട്ടി പരിക്കേൽപ്പിച്ചു. ബംഗാൾ സ്വദേശിയെ വെട്ടാൻ ശ്രമിക്കുന്നതിനിടെ തടസം പിടിക്കുന്നതിനിടെയാണ് വീട്ടമ്മയ്ക്ക് തലയ്ക്ക് വേട്ടേറ്റത്. കൊല്ലം ഓയൂർ കരിങ്ങന്നൂർ ഷഹാന മൻസിലിൽ ജഹാനയ്ക്കാണ്(36) വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് പെരുമ്പാവൂർ കോടനാട് ആലാട്ടിച്ചിറ ചക്കരഹൗസിൽ വിപിൻ(36) എന്നയാളെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

ശനിയാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. നാലു വർഷം മുമ്പ് റോഡു പണിക്കായി ഓയൂരിലെത്തിയ വിപിൻ വാടകയ്ക്ക് താമസിച്ചിരുന്നത് ജഹാനയുടെ വീടിന് സമീപത്തായിരുന്നു. ഇവർക്ക് ഭർത്താവും രണ്ടുകുട്ടികളുമുണ്ടായിരുന്നു. ജഹാനയുമായി വിപിൻ പ്രണയത്തിലായതോടെ ജഹാനയുടെ ഭർത്താവ് അവരെ ഉപേക്ഷിച്ചു. തുടർന്ന് വിപിനും ജഹാനയും ഒരുമിച്ച് താമസം തുടങ്ങി.

ഇതിനിടെ തന്നെ ജഹാന ബംഗാൾ സ്വദേശിയായ മറ്റൊരു യുവാവുമായി പ്രണയത്തിലായി. വിപിൻ ജോലിക്കും നാട്ടിലും പോയിരുന്ന സമയത്ത് ബംഗാൾ സ്വദേശി ജഹാനയുടെ വീട്ടിൽ വന്നു തുടങ്ങി. ഇക്കാര്യം സമീപവാസികൾ വിപിനെ അറിയിച്ചു. ഇതേച്ചൊല്ലി വിപിനും ജഹാനയും തമ്മിൽ വഴക്ക് ഉണ്ടാകുകയും വിപിൻ നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. ഏറെ കാലമായി ഇരുവരും തമ്മിൽ ബന്ധമില്ലാതായിരുന്നു. ഇതിനിടെ ബംഗാൾ സ്വദേശി ജഹാനയ്‌ക്കൊപ്പം താമസം തുടങ്ങി.

also read- അത്തർ ഖാനുമായി പിരിഞ്ഞ ഐഎഎസ് ഓഫീസർ ടീന ദാബി വീണ്ടും വിവാഹിതയാകുന്നു; വൈറലായി ചിത്രങ്ങൾ

പിന്നീട് വിപിൻ ഫോണിൽ വിളിച്ചിട്ട് എടുക്കാത്തത് ചോദ്യം ചെയ്തുകൊണ്ടാണ് ശനിയാഴ്ച രാത്രി ജഹാനയുടെ കരിങ്ങന്നൂരിലെ വീട്ടിലേക്ക് അതിക്രമിച്ചുകയറിയത്. ഈ സമയം ബംഗാൾ സ്വദേശി വീട്ടിലുണ്ടായിരുന്നു. വീട്ടമ്മയെ വിപിൻ ആക്രമിക്കാൻ ശ്രമിച്ചതോടെ ബംഗാൾ സ്വദേശിയുമായി അടിപിടിയുണ്ടായി. ഇതിനിടെ കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് വിപിൻ ബംഗാൾ സ്വദേശിയെ കുത്താൻ ഒരുങ്ങി. തടസം പിടിക്കാനെത്തിയ ജഹാനയുടെ തലയ്ക്ക് വെട്ടേൽക്കുകയായിരുന്നു. സംഭവം അയൽവാസികൾ പൂയപ്പള്ളി പോലീസിൽ അറിയിച്ചു. പോലീസ് സംഘം സ്ഥലത്തെത്തി ജഹാനയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടെ ജഹാനയുടെ വീടിന് വിപിൻ തീയിടുകയും ചെയ്തിരുന്നു. സ്ഥലത്തെത്തിയ പോലീസ് സംഘമാണ് തീയണച്ചത്. സംഭവസ്ഥലത്തുനിന്ന് തന്നെ പോലീസ് വിപിനെ അറസ്റ്റു ചെയ്തു.

also read- അഹിന്ദുവെന്ന പേരിൽ വിലക്കരുത്, മൻസിയയ്ക്ക് പിന്തുണയുമായി ഹിന്ദു ഐക്യവേദിയും ബിജെപിയും യുക്തിവാദി സംഘവും ഉൾപ്പടെയുള്ള സംഘടനകൾ

വിപിനുമായി മുമ്പ് പ്രണയത്തിലായിരുന്നെങ്കിലും അടുത്തകാലത്തായി ഇവർ തമ്മിൽ ബന്ധമില്ലായിരുന്നു. ജഹാന രണ്ടു മക്കളുമായി ബംഗാൾ സ്വദേശിക്കൊപ്പം കഴിഞ്ഞു വരികയായിരുന്നുവെന്നും പൂയപ്പള്ളി പോലീസ് പറഞ്ഞു. സിഐ രാജേഷ് കുമാർ എസ്‌ഐമാരായ അഭിലാഷ്, സജി ജോൺ, സുരേഷ് കുമാർ എഎസ്‌ഐമാരായ ചന്ദ്ര കുമാർ, അനിൽ കുമാർ, രാജേഷ്, എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

Exit mobile version