തിരുവനന്തപുരം: സപ്ലൈകോ സ്ഥാപനങ്ങളിൽ വാർഷിക സ്റ്റോക്ക് പരിശോധന നടക്കുന്നതിനാൽ ഉപഭോക്താക്കൾ സഹകരിക്കണമെന്ന് സിഎംഡി സഞ്ജീബ് കുമാർ പട്ജോഷി. വാർഷിക സ്റ്റോക്ക് പരിശോധന മാർച്ച് 30,31ഏപ്രിൽ 1തീയതികളിൽ ആണ് ഔട്ട്ലെറ്റുകളിൽ നടക്കുക. ഈ ദിവസങ്ങളിൽ വിൽപ്പന തടസ്സപ്പെടാനിടയുണ്ട്. ഈ സാഹചര്യത്തിൽ ഉപഭോക്താക്കൾ മുൻകൂട്ടി തന്നെ സാധനങ്ങൾ വാങ്ങി സസഹകരിക്കണമെന്നണ് സി.എം. ഡി സഞ്ജീബ് കുമാർ പട്ജോഷി അറിയിച്ചിരിക്കുന്നത്.
സ്റ്റോക്കെടുപ്പ് വിവിധ ഘട്ടങ്ങളായി നടക്കുന്നതിനാൽ മാവേലി സ്റ്റോറുകളിൽ ഒരു ദിവസ൦ മാത്രമേ വിൽപ്പന തടസ്സപ്പടുകയുള്ളൂ. സപ്ലൈകോയുടെ ആയിരത്തി അറനൂറിൽപരം വില്പന ശാലകളിലും 56 ഡിപ്പോകളിലും കേന്ദ്ര-മേഖലാ കാര്യാലയങ്ങളിലും ഈ തീയ്യതികളിൽ പരിശോധന നടക്കും.
also read – സപ്ലൈകോ പെട്രോൾ ബങ്ക് മാനന്തവാടിയിലും, മന്ത്രി ജിആർ അനിൽ ശിലാസ്ഥാപനം നിർവഹിച്ചു
വാർഷിക സ്റ്റോക്ക് പരിശോധന മാർച്ച് മാസത്തിലെ അവസാന പ്രവൃത്തി ദിനങ്ങളിൽ ആയതിനാൽ പൊതുജനങ്ങൾക്ക് പരമാവധി അസൌകര്യ൦ ഉണ്ടാകാത്ത വിധമാണ് ക്രമീകരണങ്ങൾ നടത്തിയിട്ടുള്ളതെന്ന് സപ്ലൈകോ സി.എം.ഡി കൂട്ടിച്ചേർത്തു.
Discussion about this post