നെയ്യാറ്റിന്‍കര: ജോലിയും ആനുകൂല്യങ്ങളും ആവശ്യപ്പെട്ടുകൊണ്ട് നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനല്‍കുമാറിന്റെ കുടുംബം നടത്തുന്ന നിരാഹാര സമരം 17ാം ദിവസത്തിലേക്ക് കടന്നു.സെക്രട്ടറിയേറ്റിന് മുന്നില്‍ സനലിന്റെ ഭാര്യ വിജിയും അമ്മ രമണിയും ആക്ഷന്‍ കൗണ്‍സിലുമാണ് സമരം ചെയ്യുന്നത്.
ജനുവരി ഒന്ന് മുതല്‍ അനിശ്ചിതകാല നിരാഹാരമിരിക്കുമെന്ന് സനലിന്റെ അമ്മ രമണി ആവര്‍ത്തിച്ചു. അതേസമയം സനല്‍കുമാറിന്റെ വീടിന്റെ ജപ്തി ഒഴിവാക്കാന്‍ സഹായ ഹസ്തവുമായി സുരേഷ് ഗോപി എംപി രംഗത്തുവന്നിരുന്നു.