തിരുവനന്തപുരം: വിതുരയിലെ സ്വകാര്യ റിസോർട്ടിൽ ആറ്റിൽ കുളിക്കാനെത്തിയ സംഘത്തിനെ ചൊല്ലി സംഘർഷം. റിസോർട്ടിൽ താമസിക്കാനെത്തിയവർ നഗ്നരായി ആറ്റിൽ കുളിക്കാൻ ഇറങ്ങിയതാണ് പ്രശ്നത്തിടയാക്കിയത്. ഇക്കാര്യം നാട്ടുകാർ ചോദ്യം ചെയ്തതിനെ തുടർന്ന് ഇരുകൂട്ടരും തമ്മിൽ സംഘർഷമുണ്ടാവുകയായിരുന്നു.
ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം. റിസോർട്ടിലെത്തിയ ആളുകളും നാട്ടുകാരും തമ്മിലാണ് സംഘർഷമുണ്ടായത്. സംഘർഷത്തിൽ റിസോർട്ടുടമയും ഭാര്യയും നാട്ടുകാർക്കെതിരെ രംഗത്തെത്തി. ആറ്റിൻകരയിൽ സിസിടിവി സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് നാട്ടുകാരും റിസോർട്ടുടമയുമായി പല പ്രശ്നങ്ങളും നേരത്തെയും ഉണ്ടായിരുന്നു.
ഇതിനിടെയാണ് മദ്യപിച്ച ശേഷം റിസോർട്ടിലെ താമസക്കാർ കുളിക്കാനിറങ്ങിയത്. ഇത് നാട്ടുകാർ ചോദ്യം ചെയ്യുകയായിരുന്നു. സംഘർഷത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. സംഭവത്തിൽ റിസോർട്ട് ഉടമ അടക്കം 4 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.
Discussion about this post